ഓ​സ്കാ​ർ പു​ര​സ്കാ​ര​വേ​ദി​യി​ൽ അ​വ​താ​ര​ക​യാ​യി തി​ള​ങ്ങാ​ൻ ദീ​പി​ക പാ​ദു​ക്കോ​ൺ

11:22 AM Mar 03, 2023 | Deepika.com

95ാമ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര വേ​ദി​യി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ത്ത​വ​ണ സൗ​ന്ദ​ര്യ​മേ​റും. പ​രി​പാ​ടി ന​യി​ക്കു​ന്ന അ​വ​താ​ര​ക​രി​ല്‍ ഒ​രാ​ളാ​യി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ന​ടി ദീ​പി​ക പ​ദു​ക്കോ​ണും ഉ​ണ്ടാ​കും.

അ​ക്കാ​ദ​മി പു​റ​ത്തു​വി​ട്ട ച​ട​ങ്ങി​ലെ 16 അ​വ​താ​ര​ക​രു​ടെ പ​ട്ടി​ക​യി​ല്‍ ദീ​പി​ക​യും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. റി​സ് അ​ഹ​മ്മ​ദ്, എ​മി​ലി ബ്ല​ണ്ട്, ഗ്ലെ​ന്‍ ക്ലോ​സ്, ജെ​ന്നി​ഫ​ര്‍ കോ​നെ​ല്ലി, അ​രി​യാ​ന ഡി​ബോ​സ്, സാ​മു​വ​ല്‍ എ​ല്‍ ജാ​ക്സ​ണ്‍, ഡ്വെ​യ്ന്‍ ജോ​ണ്‍​സ​ണ്‍, മൈ​ക്ക​ല്‍ ബി ​ജോ​ര്‍​ഡ​ന്‍, ട്രോ​യ് കോ​ട്സൂ​ര്‍, ജോ​നാ​ഥ​ന്‍ മേ​ജേ​ഴ്സ്, മെ​ലി​സ മ​ക്കാ​ര്‍​ത്തി, ജാ​നെ​ല്‍ മോ​നെ, സോ ​സാ​ല്‍​ഡാ​ന, ക്വ​സ്റ്റ്ലോ​വ്, ഡോ​ണി യെ​ന്‍ എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര ച​ട​ങ്ങി​നെ ന​യി​ക്കു​ന്ന മ​റ്റ് താ​ര​ങ്ങ​ള്‍.

ഇ​തി​ന് മു​ൻ​പ് 2016ൽ ​പ്രി​യ​ങ്ക ചോ​പ്ര​യും ഓ​സ്ക​ർ അ​വ​താ​ര​ക​യാ​യി എ​ത്തി​യി​രു​ന്നു. ഖ​ത്ത​റി​ല്‍ ഈ​യി​ടെ ക​ഴി​ഞ്ഞ ഫി​ഫാ ലോ​ക​ക​പ്പി​ല്‍ ട്രോ​ഫി അ​നാ​വ​ര​ണം ചെ​യ്ത​ത് ദീ​പി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട​ന്ന കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി​യം​ഗ​മാ​യും ദീ​പി​ക ഇ​ടം​പി​ടി​ച്ചു.

ഇ​ന്ത്യ​ൻ സ​മ​യം മാ​ർ​ച്ച് 13നാ​ണ് ഓ​സ്ക​ർ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം. മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ആ​റി​ലെ 'നാ​ട്ടു നാ​ട്ടു'​മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഷൗ​ന​ക് സെ​ന്‍ സം​വി​ധാ​നം ചെ​യ്ത ഓ​ള്‍ ദാ​റ്റ് ബ്രീ​ത്ത്‌​സ്, കാ​ര്‍​ത്തി​കി ഗോ​ണ്‍​സാ​ല്‍​വ​സി​ന്‍റെ ദ് ​എ​ലി​ഫെ​ന്‍റ് വി​സ്‌​പേ​ഴ്‌​സ് എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ളാ​ണ് ഓ​സ്‌​ക​റി​ല്‍ മ​ത്സ​രി​ക്കു​ന്ന മ​റ്റ് ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ള്‍.