തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. ഏറെ കാലമായി സിനിമയിൽ നിന്നും മാറി നിന്ന നടി വൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. നവീൻ പൊളിഷെട്ടിയാണ് നായകനാകുന്ന ചിത്രം മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്നു. ഷെഫിന്റെ വേഷത്തിലാണ് അനുഷ്ക ചിത്രത്തിലെത്തുന്നത്.
2020ൽ റിലീസ് ചെയ്ത നിശബ്ദം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ അനുഷ്ക ഷെട്ടി ചിത്രം. പിന്നീട് മൂന്ന് വർഷത്തോളം നടി അഭിനയത്തിൽ നിന്നും വിട്ടു നിന്നു.
2005ൽ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്ക അഭിനയ രംഗത്തെത്തുന്നത്. ബാഹുബലിയെ വേഷം അനുഷ്കയെ ശ്രദ്ധേയമാക്കി. 41 കാരിയായ അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
മൂന്ന് വർഷത്തിന് ശേഷം അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ്
01:21 PM Mar 02, 2023 | Deepika.com