പ്രശസ്ത ടെലിവിഷൻ അവതാരകൻ കപിൽ ശർമയെ പ്രധാന കഥാപാത്രമാക്കി നന്ദിത ദാസ് സംവിധാനം ചെയ്യുന്ന സ്വിഗാറ്റോ ട്രെയിലർ പുറത്തിറങ്ങി.
ഷഹാന ഗോസ്വാമിയാണ് നായിക. ഓൺലൈൻ ഫുഡ് ഡെലിവറി ആപ് ആയ സ്വിഗാറ്റോയിലെ തൊഴിലാളിയായാണ് കപിൽ ശർമ ചിത്രത്തിലെത്തുന്നത്. ഗുൽ പംഗ്, സയാനി ഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം മാർച്ച് 17ന് റിലീസ് ചെയ്യും.