സി​നി​മ​യു​ടെ നോ​ക്കു​കൂ​ലി​ക്കാ​ർ; ഇ​ത്ത​ര​ക്കാ​രെ സൂ​ക്ഷി​ക്കു​ക; വി​ജ​യ് ബാ​ബു പറയുന്നു

11:34 AM Mar 01, 2023 | Deepika.com

ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു​ട്യൂ​ബി​ൽ വ്യാ​ജ റി​വ്യൂ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു. സി​നി​മ​യു​ടെ നോ​ക്കു​കൂ​ലി​ക്കാ​ർ എ​ന്ന ത​ല​ക്കെ​ട്ടോ​ട് കൂ​ടി​യാ​ണ് വി​ജ​യ് ബാ​ബു പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ ന​ട​ന്ന നെ​ഗ​റ്റീ​വ് റി​വ്യൂ​സി​നെ​തി​രെ​യാ​ണ് വി​ജ​യ് ബാ​ബു പ്ര​തി​ക​രി​ച്ച​ത്.



എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ഞ​ങ്ങ​ളു​ടെ സി​നി​മ​യെ​ക്കു​റി​ച്ച് ന​ല്ല​തും മോ​ശ​വും പ​റ​ഞ്ഞ സ​ത്യ​സ​ന്ധ​രാ​യ ആ​ളു​ക​ളോ​ട് ന​ന്ദി പ​റ​യാ​ന്‍ ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നു. നി​ങ്ങ​ള്‍ പ​റ​യു​ന്ന പോ​സി​റ്റീ​വു​ക​ളി​ല്‍ നി​ന്നാ​ണ് ഞ​ങ്ങ​ള്‍ പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ള്ളാ​റ്.

നെ​ഗ​റ്റീ​വു​ക​ളി​ല്‍ നി​ന്ന് പ​ഠി​ക്കാ​റു​മു​ണ്ട്. ഏ​ത് മാ​ധ്യ​മ​ത്തി​ല്‍ കൂ​ടി​യും പ​റ​യു​ന്ന പോ​സി​റ്റീ​വും നെ​ഗ​റ്റീ​വു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍ ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ള്‍ എ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​റു​ണ്ട്. പ​ക്ഷേ ചു​വ​ടെ കാ​ണു​ന്ന​തു​പോ​ലെ​യു​ള്ള ചി​ല പ്ര​ത്യേ​ക വ്യ​ക്തി​ക​ള്‍ അ​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​രാ​ണ്.

നോ​ക്കു​കൂ​ലി​ക്കാ​ര​ന്‍ എ​ന്ന പ്ര​യോ​ഗ​ത്തി​ന് ഏ​റ്റ​വും ന​ല്ല ഒ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ദ്ദേ​ഹം. 15 മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ നാ​ല് യു​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ ത​ന്‍റെ റി​വ്യൂ​സു​മാ​യി ഇ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു, അ​തും ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്‍​പേ.

നാ​ല് ചാ​ന​ലു​ക​ളി​ൽ‍‍ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍! ഒ​രു യു​ക്തി​യു​മി​ല്ലാ​തെ. ഇ​ത് പൊ​തു​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ചി​ത്ര​ത്തി​ന്‍റെ ഇ​നി​ഷ്യ​ല്‍ പ്ര​ദ​ര്‍​ശ​നം അ​വ​സാ​നി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രേ, ഇ​ത്ത​രം ഇ​ത്തി​ള്‍​ക്ക​ണ്ണി​ക​ളെ ക​രു​തി​യി​രി​ക്കു​ക. ദൈ​വം അ​ദ്ദേ​ഹ​ത്തെ​യും അ​നു​ഗ്ര​ഹി​ക്ക​ട്ടെ.
വി​ജ​യ് ബാ​ബു പ​റ​യു​ന്നു.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ബേ​സി​ൽ ജോ​സ​ഫും ആ​ണ് എ​ങ്കി​ലും ച​ന്ദ്രി​കേ എ​ന്ന ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ​ത്. ന​വാ​ഗ​ത​നാ​യ ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.