ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ശ്രീഗണേഷാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ചിത്രം നിർമിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. ആന്റണി പെരുമ്പാവൂരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകര്‍ എസ്. മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് എം.എസ്. അയ്യപ്പന് നായര്‍ ആണ്. മരക്കാർ: അറബിക്കടലിന്റെ സിംഹത്തിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ്; ടൈറ്റിൽ ലുക്ക്
12:06 PM Feb 27, 2023 | Deepika.com