ന​ട​ൻ വി​വേ​ക് അ​ഭി​ന​യി​ച്ച രം​ഗ​ങ്ങ​ൾ ഇ​ന്ത്യ​ൻ 2വി​ൽ നി​ന്നും നീ​ക്കി​ല്ല

10:42 AM Feb 27, 2023 | Deepika.com

തെ​ന്ന​ന്ത്യ​ൻ സി​നി​മ ആ​രാ​ധ​ക​ർ മ​റ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ന​ട​നാ​ണ് ഹാ​സ്യ​താ​രം വി​വേ​ക്. ന​ട​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം ആ​രാ​ധ​ക​രെ ഒ​ന്ന​ട​ങ്കം നി​ര​ശാ​ര​ക്കി​യി​രു​ന്നു. 2017 ഏ​പ്രി​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ന്ത്യം.

നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ വ​ച്ചു​കൊ​ണ്ടാ​ണ് വി​വേ​ക് യാ​ത്ര​യാ​യ​ത്. അ​തി​ലൊ​ന്നാ​യി​രു​ന്നു ശ​ങ്ക​ർ ചി​ത്രം ഇ​ന്ത്യ​ൻ2. ചി​ത്ര​ത്തി​ൽ വി​വേ​കി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ന്ത്യ​ൻ 2 ലെ ​വി​വേ​കി​ന്‍റെ രം​ഗ​ങ്ങ​ൾ മാ​റ്റി മ​റ്റൊ​രാ​ളെ കൊ​ണ്ട് ചെ​യ്യി​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ചി​ത്ര​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യോ പ​ക​ര​ക്കാ​ര​നെ കൊ​ണ്ടു​വ​രി​ക​യോ ഇ​ല്ല എ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. വി​വേ​കി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ആ​രാ​യി​രി​ക്കും ഡ​ബ്ബ് ചെ​യ്യു​ക എ​ന്ന​തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്‌​സ് ധ​നു​ഷ്കോ​ടി​യി​ൽ ചി​ത്രീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ 2ല്‍ ​ക​മ​ല്‍​ഹാ​സ​ന്‍ സേ​നാ​പ​തി​യാ​യും അ​ച്ഛ​നാ​യും എ​ത്തു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ജ​യ​മോ​ഹ​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ക​മ​ല​ഹാ​സ​ന് മി​ക​ച്ച ന​ട​നു​ള്ള മൂ​ന്നാ​മ​ത്തെ ദേ​ശീ​യ അ​വാ​ര്‍​ഡ് ന​ല്‍​കി​യ ചി​ത്ര​മാ​ണ് 199ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ത്യ​ൻ. ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ത്യ​ന്‍ 2. കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍, സി​ദ്ധാ​ര്‍​ത്ഥ്, പ്രി​യ ഭ​വാ​നി ശ​ങ്ക​ര്‍, രാ​കു​ല്‍ പ്രീ​ത് സിം​ഗ്, ഗു​ല്‍​ഷ​ന്‍ ഗ്രോ​വ​ര്‍, ബോ​ബി സിം​ഹ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍.