നവഗതരായ മൂന്ന് സംവിധായകർ ഒരുക്കുന്ന നിഗൂഢം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.നവാഗതരായ അജേഷ് ആന്റണി, അനീഷ്. ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത്.
ജി ആൻഡ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ യാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രത്യേക ലഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കർ നടത്തുന്ന ഒരു യാത്രയും അതിലൂടെ തിരിച്ചറിയുന്ന നിഗൂഢതകളുമാണ് കഥയാണ് ചിത്രം പറയുന്നത്.
അനൂപ് മേനോൻ, ഗൗതമി നായർ, ഇന്ദ്രൻസ്, റോസ്ലിൻ ജോളി, സെന്തിൽ കൃഷ്ണ, ബേബി സ്വര അരുൺ, അരിസ്റ്റോ സുരേഷ്, ശിവകാമി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഗാനങ്ങൾ - കൃഷ്ണചന്ദ്രൻ. സംഗീതം - റോണി റാഫേൽ. പ്രദീപ് നായരാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - സോബിൻ സോമൻ.
മൂന്നു സംവിധായകർ ഒന്നിക്കുന്ന നിഗൂഢം; ചിത്രീകരണത്തിന് തുടക്കമായി
03:07 PM Feb 25, 2023 | Deepika.com