തെന്നിന്ത്യയുടെ താരറാണിയായിരുന്ന അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും അകന്നു നിന്നിട്ട് മൂന്ന് വർഷമാകുന്നു. 2020 ൽ റിലീസ് ചെയ്ത നിശബ്ദം എന്ന ചിത്രത്തിന് ശേഷം അനുഷ്കയുടെ ചിത്രമൊന്നും പിന്നീട് റിലീസ് ചെയ്തുമില്ല.
ഇപ്പോഴിതാ കർണാടകയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയുടെ വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്.
എന്നാൽ ക്ഷേത്ര ദർശനത്തിനെത്തിയ താരത്തിന്റെ വീഡിയോ വൈറലായതോടെ ശരീരഭാരവുമായി ബന്ധപ്പെട്ട് വലിയ ബോഡി ഷെയിമിംഗാണ് താരത്തിന് നേരെ ഉയരുന്നത്. ഇപ്പോൾ കണ്ടാൽ പ്രായം കൂടുതൽ തോന്നിക്കുമെന്നും എന്താണ് നടിക്ക് സംഭവിച്ചതെന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.
41 കാരിയായ അനുഷ്ക അവിവാഹയായി തുടരുന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്. 2005ൽ തെലുങ്കിൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ചലച്ചിത്രലോകത്തേക്ക് എത്തിയത്.