കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ൾ ക​യ​റി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി അ​മ​ല പോ​ൾ; വീ​ഡി​യോ

10:28 AM Feb 25, 2023 | Deepika.com

കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​യ​റി വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ന്ന അ​മ​ല പോ​ളി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ബാ​ലി‌​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ.

വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് ഉ​യ​ര​ത്തി​ൽ നി​ന്നും എ​ടു​ത്തു​ചാ​ടു​ന്ന​തി​നാ‌‌​യി പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ച്ചി​രി​ക്കു​ന്ന​ത്.

യ‌ാ​തൊ​രു പേ​ടി​യും കൂ​ടാ​തെ ഉ​യ​ര​ത്തി​ൽ നി​ന്നും വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ന്ന വീ​ഡി​യോ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. നി​ര​വ​ധി പേ​രാ​ണ് അ​മ​ല​യു​ടെ ഈ ​സാ​ഹ​സ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.


ബാ​ലി​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന താ​രം മ​ങ്കി​ഫോ​റ​സ്റ്റി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ഒ​റ്റ​യ്ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​ര​ത്തി​ന്‍റെ യാ​ത്ര. യാ​ത്ര​ക്ക് മു​ൻ​പ് അ​മ്മ​യ്ക്കും സ​ഹോ​ദ​ര ഭാ​ര്യ​ക്കു​മൊ​പ്പം പ​ഴ​നി സ​ന്ദ​ർ​ശി​ച്ച ചി​ത്ര​ങ്ങ​ളും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

ഒ​രി​ട​വ​ളേ​യ്ക്ക് ശേ​ഷം ടീ​ച്ച​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​മ​ല മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ക്രി​സ്റ്റ​ഫ​റാ​ണ് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​മ​ല പോ​ളി​ന്‍റെ ചി​ത്രം. ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ആ​ടു​ജീ​വി​തം, കൈ​തി​യു​ടെ ഹി​ന്ദി റീ​മേ​ക്ക് ഭോ​ല എ​ന്നി​വ​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന അ​മ​ല​പോ​ൾ ചി​ത്രങ്ങൾ.