മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ എലോൺ ഒടിടിയിൽ റിലീസിനൊരുങ്ങുന്നു. ചിത്രം മാർച്ച് മൂന്നിന് ഒടിടിയിൽ സ്ട്രീം ചെയ്യും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
ജനുവരി 26നാണ് എലോണ്‍ തിയറ്ററുകളില്‍ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രത്തിന് കാര്യമായ വിജയം നേടാൻ സാധിച്ചിരുന്നില്ല. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ.
അഭിനന്ദന് രാമാനുജം ആണ് എലോണിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോണ്‍ മാക്സ്. ആന്റണി പെരുന്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.