ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിൽ വിശുദ്ധ വാരാചരണം

08:43 PM Apr 11, 2017 | Deepika.com
ന്യൂഡൽഹി : ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിലെ പെസഹായുടെ ശുശ്രൂഷകൾ ഏപ്രിൽ 13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ നടക്കും. ഇടവക വികാരി ഫാ. ആന്‍റണി ലിജോ തളിയത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയും നടക്കും.

14ന് രാവിലെ ഒന്പതിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. ശിവാജി കോളജ് പടിക്കൽ നിന്നും ആരംഭിക്കുന്ന കുരിശിന്‍റെ വഴി പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ സമാപിക്കും. പീഡാനുഭവ ചരിത്ര വായന, തിരുവചന സന്ദേശം, വിശുദ്ധ കുർബാന, നേർച്ച ഭക്ഷണം എന്നിവ നടക്കും.

15ന് ദുഃഖ ശനി ആചരണത്തിന്‍റെ ഭാഗമായി രാവിലെ 7.30ന് ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിൽ മാമോദീസാ വ്രത നവീകരണ പ്രാർഥന, വിശുദ്ധ കുർബാന, പുത്തൻവെള്ളം വെഞ്ചരിപ്പ്, തിരി വെഞ്ചരിപ്പ് കർമങ്ങൾ എന്നിവ നടക്കും. വിശുദ്ധ ജലം ഭക്തർക്ക് അവരവരുടെ വീടുകളിലേയ്ക്ക്

കൊണ്ടുപോകുന്നതിനുള്ള സൗകാര്യവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഏഴിന് പഞ്ചാബി ബാഗ് ദേവാലയത്തിൽ ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ ആരംഭിക്കും. ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും.

16ന് രാവിലെ 7.30ന് ടാഗോർ ഗാർഡൻ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടി വിശുദ്ധ വാരാചാരണ ചടങ്ങുകൾ സമാപിക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി