നടി സ്വാസിക വിജയ ഒരു കമന്റിന് നൽകിയിരിക്കുന്ന മറുപടിയാണ് ശ്രേദ്ധയമായിരിക്കുന്നത്. കളരിപ്പയറ്റ് അഭ്യസിക്കുന്ന ഒരു വീഡിയോ താരം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ കമന്റുമായി എത്തിയത്.
“ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് . കൂടുതൽ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു കമന്റ്. വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നത്.. എന്തിനെയും നേരിടാൻ ഞാൻ തയ്യാറാണ് ”എന്നാണ് സ്വാസിക നൽകിയ മറുപടി.
സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. റോഷന് മാത്യുവും സ്വാസിക വിജയിയും അലൻസിയറും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.
രണ്ട് പടം കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ടാണ്; കമന്റിട്ടയാൾക്ക് മറുപടി നൽകി സ്വാസിക
12:00 PM Feb 24, 2023 | Deepika.com