ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച വില്ലനുള്ള പുരസ്കാരം നേടി ദുല്‍ഖര്‍ സല്മാന്. ആര്. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപ്പിലെ പ്രകടനത്തിനാണ് ദുല്‍ഖറിന് പുരസ്കാരം ലഭിച്ചത്.
ഗംഗുഭായ് കത്യാവാടി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന് മികച്ച നടനായി.
ആര്. ബല്‍കി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.
ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരം നേടി ദുല്‍ഖര്‍
12:51 PM Feb 21, 2023 | Deepika.com