മ​ക​ൾ ഉ​ത്ത​ര​യു​ടെ വി​വാ​ഹ നി​ശ്ച​യ വീ​ഡി​യോ​യു​മാ​യി ആ​ശ ശ​ര​ത്ത്

11:02 AM Feb 21, 2023 | Deepika.com

ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ശ​ര​ത്തി​ന്‍റെ വി​വാ​ഹ​നി​ശ്ച​യ വി​ഡി​യോ പു​റ​ത്തി​റ​ങ്ങി. ആ​ശ ശ​ര​ത്തി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​ഡി​യോ റി​ലീ​സ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം. മും​ബൈ മ​ല​യാ​ളി ആ​ദി​ത്യ​യാ​ണ് വ​ര​ൻ. മാ​ർ​ച്ച് 18നാ​ണ് അ​ങ്ക​മാ​ലി​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന നി​ശ്ച​യ ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ദി​ലീ​പ്, മ​നോ​ജ് കെ. ​ജ​യ​ൻ, ര​ഞ്ജി പ​ണി​ക്ക​ർ, ആ​ന്‍റോ ജോ​സ​ഫ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.



മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ ഉ​ത്ത​ര ഖെ​ദ്ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ആ​ശ ശ​ര​ത്തും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. 2021ലെ ​മി​സ് കേ​ര​ള റ​ണ്ണ​ർ​അ​പ്പ് കൂ​ടി​യാ​യി​രു​ന്നു ഉ​ത്ത​ര. ബി​സി​ന​സ് അ​ന​ലി​റ്റി​ക്‌​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​രു​ന്നു.

കീ​ർ​ത്ത​ന​യാ​ണ് ആ​ശ ശ​ര​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ൾ. കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും സി​ന്ത​റ്റി​ക് ബ​യോ​ള​ജി​യി​ലാ​ണ് കീ​ർ​ത്ത​ന ബി​രു​ദം നേ​ടി​യി​രി​ക്കു​ന്ന​ത്