എ​ന്ത് മേ​നോ​ൻ മാ​റ്റി​യാ​ലും ചെ​യ്ത ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കാ​തെ എ​ന്ത് കാ​ര്യം? സം​യു​ക്ത​യ്ക്കെ​തി​രെ ഷൈ​ൻ ടോം

10:36 AM Feb 21, 2023 | Deepika.com

ബൂ​മാ​റാം​ഗ് എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രു​ന്ന ന​ടി സം​യു​ക്ത​യ്ക്കെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ. ചെ​യ്ത ജോ​ലി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ക​ട​മ എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും പ്ര​മോ​ഷ​ന് വ​രാ​തി​രു​ന്നി​ട്ട് എ​ന്തൊ​ക്കെ പേ​ര് മാ​റ്റി​യാ​ലും ന​ന്നാ​കി​ല്ലെ​ന്നും ഷൈ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്നു ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണം.

പേ​രി​നൊ​പ്പം ജാ​തി​പ്പേ​ര് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ സം​യു​ക്ത​യു​ടെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ പ്ര​തി​ക​ര​ണം.

ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രു​ന്നി​ട്ട് എ​ന്തൊ​ക്കെ പേ​ര് മാ​റ്റി​യാ​ലും ന​ന്നാ​കി​ല്ല. എ​ന്ത് മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും ക്രി​സ്ത്യാ​നി​യാ​യാ​ലും മു​സ്‌​ലിം ആ​യാ​ലും ചെ​യ്ത ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​തെ എ​ന്ത് കാ​ര്യം.

മ​നു​ഷ്യ​നെ തി​രി​ച്ച​റി​യ​ണം. പേ​രൊ​ക്കെ ഭൂ​മി​യി​ൽ വ​ന്ന​തി​നു​ശേ​ഷം കി​ട്ടു​ന്ന​ത​ല്ലേ. ചെ​റി​യ സി​നി​മ​ക​ൾ​ക്കൊ​ന്നും അ​വ​ർ വ​രി​ല്ല. സ​ഹ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ക​മ്മി​റ്റ്മെ​ന്‍റ് ഇ​ല്ലാ​യ്മ​യ​ല്ല. ചെ​യ്ത ജോ​ലി മോ​ശ​മാ​യി പോ​യി എ​ന്ന ചി​ന്ത​കൊ​ണ്ടാ​കും അ​വ​ർ വ​രാ​ത്ത​ത്. ഷൈ​ൻ ടോം ​പ​റ​ഞ്ഞു.

ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ന​ന്നാ​യി സ​ഹ​ക​രി​ച്ച ന​ടി, ത​ന്‍റെ ക​രി​യ​റി​ന് ഈ ​പ്ര​മോ​ഷ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്ന് നി​ർ​മാ​താ​വും പ്ര​തി​ക​രി​ച്ചു. മ​ല​യാ​ള സി​നി​മ ഇ​നി ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഞാ​ൻ ചെ​യ്യു​ന്ന സി​നി​മ​ക​ൾ വ​ലി​യ റി​ലീ​സാ​ണ്.

35 കോ​ടി സി​നി​മ ചെ​യ്യു​ക​യാ​ണ്. എ​നി​ക്ക് എ​ന്‍റേ​താ​യ ക​രി​യ​ർ ഉ​ണ്ട്. അ​ത് നോ​ക്ക​ണം, എ​ന്നൊ​ക്കെ​യാ​ണ് എ​ന്നോ​ട് അ​വ​ർ പ​റ​ഞ്ഞ​ത്. ഈ ​സി​നി​മ​യി​ലെ ലീ​ഡ് ക​ഥാ​പാ​ത്രം ആ​ണ്. വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

സി​നി​മ​യു​ടെ എ​ഗ്രി​മെ​ന്‍റി​ൽ ത​ന്നെ പ്ര​മോ​ഷ​ന് വ​ര​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ ഈ ​സി​നി​മ​യു​ടെ റി​ലീ​സിം​ഗ് പ​ല ത​വ​ണ മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നി​രു​ന്നാ​ലും അ​വ​ർ​ക്ക് വ​രാ​മാ​യി​രു​ന്നു. ഷൈ​ൻ ചേ​ട്ട​ൻ ഉ​ണ്ട​ല്ലോ, മീ​ഡ​യ​യ്ക്കു വേ​ണ്ട ക​ണ്ട​ന്‍റ് അ​ദ്ദേ​ഹം കൊ​ടു​ത്തോ​ളും എ​ന്നും പ​റ​ഞ്ഞു. നി​ർ​മാ​താ​വ് പ​റ​ഞ്ഞു.



സം​യു​ക്ത മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ഷൈ​ൻ ടോം ​ചാ​ക്കോ, ബൈ​ജു സ​ന്തോ​ഷ്, ഡെ​യ്‌​ൻ ഡേ​വി​സ്, എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ന്ന സി​നി​മ​യാ​ണ് ബൂ​മ​റാം​ഗ്. ചി​ത്ര​ത്തി​ൽ വി​വേ​ക് വി​ശ്വം, അ​ഖി​ൽ ക​വ​ല​യൂ​ർ, ഹ​രി​കു​മാ​ർ, നി​ധി​ന, മ​ഞ്ജു സു​ഭാ​ഷ്, സു​ബ​ല​ക്ഷ്മി, നി​യ, അ​പ​ർ​ണ, നി​മി​ഷ, ബേ​ബി പാ​ർ​ത്ഥ​വി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഗു​ഡ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച് ഈ​സി ഫ്ലൈ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ജി മേ​ട​യി​ൽ, തൗ​ഫീ​ഖ് ആ​ർ. എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​നു സു​ധാ​ക​ര​നാ​ണ്. ചി​ത്രം ഫെ​ബ്രു​വ​രി 24ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.