ആ​യി​രം കോ​ടി​യി​ലേ​ക്ക​ടു​ത്ത് പ​ഠാ​ൻ; ഷാ​രു​ഖി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ്

12:14 PM Feb 20, 2023 | Deepika.com

നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഷാ​രു​ഖ് ഖാ​ന്‍റെ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു പ​ഠാ​ൻ എ​ന്ന ചി​ത്രം. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​റോ എ​ന്ന ചി​ത്രം കാ​ര്യ​മാ​യി വി​ജ​യം കാ​ണാ​തെ പോ​യ​തി​ന് ശേ​ഷം പി​ന്നീ​ട് ഷാ​രു​ഖി​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ന്നും പു​റ​ത്തി​റ​ങ്ങി​യി​ല്ല.

നാ​ലു വ​ർ​ഷം കാ​ത്തി​രു​ന്നെ​ങ്കി​ലും അ​പ്രാ​പ്യ​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കാ​ൻ പ​ഠാ​ന് ക​ഴി​ഞ്ഞു​വെ​ന്നു​ള്ള​തി​ന്‍റെ തെ​ളി​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ള​ക്ഷ​ൻ വി​വ​രം.

റി​ലീ​സ് ചെ​യ്ത് 26 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്നും നേ‌​ടി‌​യി​രി​ക്കു​ന്ന ക​ള​ക്ഷ​ൻ ഏ​ക​ദേ​ശം 988 കോ​ടി രൂ​പ‌​യാ​ണ്. നാ​ല​ര​കോ​ടി​യോ​ളം വ​രു​മാ​ന​മാ​ണ് ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം നേ​ടി​യ​ത്.



ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​യ ഇ​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ് പ​ഠാ​നി​പ്പോ​ള്‍. പ്ര​ശാ​ന്ത് നീ​ലി​ന്‍റെ കെ.​ജി.​എ് ചാ​പ്റ്റ​ര്‍ 2, രാ​ജ​മൗ​ലി​യു​ടെ ആ​ര്‍​ആ​ര്‍​ആ​ര്‍, ബാ​ഹു​ബ​ലി 2; ദ ​ക​ണ്‍​ക്ലൂ​ഷ​ന്‍, നി​തേ​ഷ് തി​വാ​രി​യു​ടെ ദം​ഗ​ല്‍ എ​ന്നി​വ​യാ​ണ് പ​ഠാ​ന് മു​ന്നി​ലു​ള്ള​ത്.

ചി​ത്രം ആ​ദ്യ​ദി​നം മാ​ത്രം നേ​ടി​യ​ത് 106 കോ​ടി രൂ​പ​യാ​ണ്. സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ദീ​പി​ക പ​ദു​ക്കോ​ണും ജോ​ണ്‍ എ​ബ്ര​ഹു​മാ​ണ് മ​റ്റു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.