ക​റു​പ്പി​നെ നി​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ... പ്ര​തി​ക​രി​ച്ച് ഹ​രീ​ഷ് പേ​ര​ടി

09:57 AM Feb 20, 2023 | Deepika.com

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ന്നും ക​റു​ത്ത വ​സ്ത്രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന വാ​ർ​ത്ത​യോ​ട് രൂ​ക്ഷ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ക​റു​പ്പി​നെ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ എ​ത്ര വെ​ളു​ത്ത വ​സ്ത്രം ധ​രി​ച്ചാ​ലും നി​ങ്ങ​ൾ വ​ർ​ണാ​ന്ധ​ത ബാ​ധി​ച്ച ഒ​രു ഫാ​സി​സ്റ്റ് ആ​യി​രി​ക്കു​മെ​ന്ന് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു

ക​റു​പ്പി​നെ നി​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ...​നി​ങ്ങ​ൾ എ​ത്ര വെ​ളു​ത്ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ലും...​നി​ങ്ങ​ൾ വ​ർ​ണാ​ന്ധ​ത ബാ​ധി​ച്ച ഒ​രു ഫാ​സി​സ്റ്റ് ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാം. ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

ഞാ​യ​റാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ആ​ർ​ട്ട്സ് കോ​ളേ​ജി​ലെ പ​രി​പാ​ടി​യി​ലാ​ണ് ക​റു​ത്ത വ​സ്ത്രം ഒ​ഴി​വാ​ക്കാ​ൻ കോ​ളേ​ജ് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​യി​ലും പു​റ​ത്തും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ക​റു​ത്ത വ​സ്ത്ര​മോ മാ​സ്കോ ധ​രി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഐ​ഡി കാ​ർ​ഡോ പ​രി​പാ​ടി​യു​ടെ ടാ​ഗോ ഇ​ല്ലാ​ത്ത​വ​ർ​ക്കു പ്ര​വേ​ശ​ന​വും നി​ഷേ​ധി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി 212 പൊ​ലീ​സു​കാ​രെ​യാ​ണു നി​യോ​ഗി​ച്ച​ത്.