ജനപ്രിയ ഷോയിലൂടെ ശ്രദ്ധേയനായ ഡോ.റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഫാഷൻ ഡിസൈനർ ആരതി പൊടിയാണ് വധു. ഇരുവരും ദീർഘനാളായി സുഹൃത്തുക്കളായിരുന്നു. ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേർ പങ്കെടുത്തു.
പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും ചടങ്ങിലേക്കെത്തിയത്. സ്വന്തമായി ഡിസൈൻ ചെയ്ത ലെഹങ്ക ധരിച്ചാണ് ആരതി ചടങ്ങിനെത്തിയത്. സോഷ്യൽ മീഡിയ ഏറെ കാത്തിരുന്ന വിവാഹ നിശ്ചയമാണ് ഇന്ന് കൊച്ചിയിൽ നടന്നത്.
റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതമായ റോബിൻ ഒരു ഇന്റർവ്യൂവിൽ വച്ചാണ് ആരതിയെ കാണുന്നതും തമ്മിൽ ഇഷ്ടത്തിലാകുന്നതും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ഡോ. റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ
03:28 PM Feb 16, 2023 | Deepika.com