ബ​റോ​സി​ന് സം​ഗീ​ത​മൊ​രു​ക്കാ​ൻ മാ​ർ​ക്ക് കി​ലി​യ​ൻ; ചി​ത്രം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ

12:26 PM Feb 16, 2023 | Deepika.com

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ​സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ​റോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഹോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​വ​ൻ മാ​ർ​ക്ക് കി​ലി​യ​ൻ. ബ​റോ​സി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് മാ​ർ​ക്ക് ആ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മാ​ർ​ക്ക് കി​ലി​യ​നൊ​പ്പ​മു​ള്ള ചി​ത്രം മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബ​റോ​സി​ന്‍റെ സ​ഹ സം​വി​ധാ​യ​ക​ൻ ടി.​കെ. രാ​ജീ​വ് കു​മാ​റും ചി​ത്ര​ത്തി​ലു​ണ്ട്.



ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ മാ​ർ​ക്ക് കി​ലി​യ​ൻ ഇ​പ്പോ​ൾ ലോ​സ് ഏ​ഞ്ച​ൽ​സി​ലാ​ണ് താ​മ​സം. ഓ​സ്കാ​ർ നേ​ടി​യ സോ​റ്റ്സി, ഐ ​ഇ​ൻ ദി ​സ്കൈ, ദ ​ട്രൈ​റ്റ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ മാ​ർ​ക്കി​ന്‍റെ സം​ഗീ​തം ഏ​റെ പ്ര​ശ​സ്ത​മാ​ണ്.

സ​ന്തോ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ഇം​ഗ്ലീ​ഷ് ചി​ത്രം ബി​ഫോ​ര്‍ ദ ​റെ​യി​ന്‍ എ​ന്ന ചി​ത്ര​ത്തി​നും ഇ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​സ്കോ​ഡ​ഗാ​മ​യു​ടെ നി​ധി സൂ​ക്ഷി​പ്പു​കാ​ര​നാ​യ ബ​റോ​സ് എ​ന്ന ഭൂ​ത​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നി​ധി തേ​ടി ഒ​രു കു​ട്ടി ബ​റോ​സി​നു മു​ന്നി​ലെ​ത്തു​ന്ന​താ​ണ് ക​ഥ​യു​ടെ പ്ര​മേ​യം.