"സൂ​ര്യ സാ​റി​നൊ​പ്പം കോംബിനേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു; 40 ദി​വ​സം ഷൂ​ട്ടും ന​ട​ന്നു; അ​വ​സാ​നം ഞാ​ൻ പിന്മാറി'

11:32 AM Feb 16, 2023 | Deepika.com

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ന്‍ ബാ​ല പ്ര​ഖ്യാ​പി​ച്ച സി​നി​മ വ​ണ​ങ്കാ​നി​ൽ നി​ന്നും പിന്മാറി​യ​താ​യി മ​ല​യാ​ളി താ​രം മ​മി​ത ബൈ​ജു. ചി​ത്ര​ത്തി​ൽ നി​ന്നും സൂ​ര്യ​യും പി​ൻ​മാ​റി​യി​രു​ന്നു.

തി​ര​ക്ക​ഥ​യി​ൽ ബാ​ല വ​രു​ത്തി​യ ചി​ല മാ​റ്റ​ങ്ങ​ളാ​ണ് സൂ​ര്യ പി​ന്മാ​റാ​ൻ കാ​ര​ണം. പ​ക​രം മ​റ്റൊ​രു ന​ട​നെ വ​ച്ച് പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ബാ​ല​യു​ടെ പ​ദ്ധ​തി. മ​മി​ത ബൈ​ജു​വി​നും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​മാ​യി​രു​ന്നു.

ആ ​സി​നി​മ​യി​ല്‍ നി​ന്ന് ഞാ​ന്‍ പി​ന്‍​വാ​ങ്ങി. സൂ​ര്യ സാ​റും പ്രൊ​ഡ​ക്‌​ഷ​നും ആ ​സി​നി​മ ഡ്രോ​പ് ചെ​യ്തി​രു​ന്നു. ഞാ​നും സൂ​ര്യ സാ​റും ത​മ്മി​ലു​ള്ള കോം​ബി​നേ​ഷ​ന്‍ സീ​നു​ക​ളു​ണ്ട്. നാ​ല്‍​പ​ത് ദി​വ​സ​ത്തോ​ളം ഷൂ​ട്ട് ചെ​യ്തി​രു​ന്നു. ഇ​നി ആ ​സി​നി​മ​യ്ക്ക് ഒ​രു ഫ്ര​ഷ് സ്റ്റാ​ര്‍​ട്ടാ​ണ് അ​വ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വീ​ണ്ടും എ​ഗ്രി​മെ​ന്‍റ് മാ​റേ​ണ്ടി വ​രും. എ​നി​ക്ക് വീ​ണ്ടും അ​ത്ര​യും ത​ന്നെ ദി​വ​സ​ങ്ങ​ള്‍ പോ​വും.

എ​നി​ക്ക​ത്ര​യും ദി​വ​സ​ങ്ങ​ള്‍ ക​ള​യാ​നി​ല്ല. കോ​ള​ജു​ണ്ട്. വേ​റെ പ​ട​ങ്ങ​ള്‍ ക​മ്മി​റ്റ് ചെ​യ്തി​ട്ടു​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും മാ​റേ​ണ്ടി വ​ന്ന​ത്. മ​മി​ത പ​റ​ഞ്ഞു.

അ​ർ​ജു​ൻ അ​ശോ​ക​നും അ​ന​ശ്വ​ര രാ​ജ​നും മ​മി​ത​യും ഒ​ന്നി​ക്കു​ന്ന പ്ര​ണ​യ​വി​ലാ​സം എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​മി​ത​യു​ടെ ചി​ത്രം. ചി​ത്രം ഫെ​ബ്രു​വ​രി 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.