ഞ​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി അ​വ​ൾ എ​ത്തി; ബേ​സി​ലിനും എ​ലി​സ​ബ​ത്തി​നും പെ​ൺ​കു​ഞ്ഞ്

03:29 PM Feb 15, 2023 | Deepika.com

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബേ​സി​ൽ ജോ​സ​ഫി​നും ഭാ​ര്യ എ​ലി​സ​ബ​ത്ത് സാ​മു​വ​ലി​നും പെ​ൺ​കു​ഞ്ഞ്. ബേ​സി​ൽ ത​ന്നെ​യാ​ണ് കു​ഞ്ഞ് ജ​നി​ച്ച വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ഹോ​പ്പ് എ​ലി​സ​ബ​ത്ത് ബേ​സി​ൽ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.

2017–ലാ​യി​രു​ന്നു ബേ​സി​ലി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും വി​വാ​ഹം. കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് സാം ​സി. ജോ​ണി​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​ളാ​ണ് എ​ലി​സ​ബ​ത്ത്. വ​യ​നാ​ട് ഫാ. ​ജോ​സ​ഫ് പ​ള്ളി​പ്പാ​ട്ടി​ന്‍റെ​യും റി​ട്ട. അ​ധ്യാ​പി​ക ത​ങ്ക​മ്മ​യു​ടെ​യും മ​ക​നാ​ണ് ബേ​സി​ല്‍.



വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ അ​സോ​ഷ്യേ​റ്റാ​യി സി​നി​മാ രം​ഗ​ത്തെ​ത്തി​യ ബേ​സി​ൽ പി​ന്നീ​ട് ഹി​റ്റ് സം​വി​ധാ‍​യ​ക​നാ​യും ന​ട​നാ​യും പ്രേ​ക്ഷ​ക മ​ന​സി​ൽ നി​റ​ഞ്ഞു നി​ന്നു.

കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​യി മാ​റി​യ ബേ​സി​ൽ പി​ന്നീ​ട് ഗോ​ദ്ദ, മി​ന്ന​ൽ മു​ര​ളി എ​ന്നീ ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തു.

2021 ൽ ​ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ മി​ന്ന​ൽ മു​ര​ളി​യി​ലൂ​ടെ ഇ​ന്ത്യ മു​ഴു​വ​ൻ ശ്ര​ദ്ധ​നേ​ടാ​ൻ ബേ​സി​ലി​നാ​യി.