ഷൈന്‍ ടോം ചാക്കോ, റോഷന് മാത്യു, ബാലു വര്‍ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മഹാറാണി എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറക്കി. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
എസ്ബി ഫിലിംസിന്റെ ബാനറിൽ സുജിത്ത് ബാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകനാഥ് ആണ് ഛായഗ്രഹണം. സംഗീതം ഗോവിന്ദ് വസന്ത. ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഗോകുലന്, അശ്വത് ലാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഈ പ്രണയദിനത്തിൽ പ്രണയത്തിന്റെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു. മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ജി. മാര്‍ത്താണ്ഡന്‍ കുറിച്ചത്.
പൊട്ടിച്ചിരിയുടെ മഹാറാണി വരുന്നു...പുതിയ ലുക്ക് പങ്കുവച്ച് സംവിധായകൻ
12:06 PM Feb 14, 2023 | Deepika.com