ക​ന്ന​ട താ​ര​ങ്ങ​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി; ച​ട​ങ്ങി​ൽ റി​ഷ​ഭും യാ​ഷും

11:21 AM Feb 14, 2023 | Deepika.com

ക​ന്ന‌​ട സി​നി​മ​യി​ലെ പ്ര​മു​ഖ​ർ​ക്ക് വി​രു​ന്നൊ​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ബം​ഗ​ളൂ​രു രാ​ജ്ഭ​വ​നി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഒ​രു​ക്കി​യ വി​രു​ന്നി​ല്‍ ക​ന്ന‌​ട സി​നി​മ‌​യി​ലെ പ്ര​മു​ഖ​രാ​യ യ​ഷ്, ഋ​ഷ​ഭ് ഷെ​ട്ടി,
അ​ന്ത​രി​ച്ച ക​ന്ന​ഡ ന​ട​ന്‍ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ അ​ശ്വി​നി രാ​ജ്കു​മാ​റും തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​ങ്കെ‌​ടു​ത്തു.



ഇ​വ​ർ​ക്കൊ​പ്പം ചി​ല കാ​യി​ക താ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും വി​രു​ന്നി​നെ​ത്തി.ക​ന്ന​ഡ സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വ്യോ​മ​പ്ര​ദ​ര്‍​ശ​ന​മാ​യ എ​യ്റോ ഇ​ന്ത്യ 2023 ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി ബംഗളൂരു യെ​ല​ഹ​ങ്ക വ്യോ​മ​താ​വ​ള​ത്തി​ല്‍ എ​ത്തി​യ​താ​ണ് പ്ര​ധാ​ന​മ​ന്ത്രി.