മി​ന്നും വേ​ദാ​ന്ത്; ഖേ​ലോ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ നേ​ട്ട​വു​മാ‌​യി മാ​ധ​വ​ന്‍റെ മ​ക​ൻ

12:02 PM Feb 13, 2023 | Deepika.com

രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി ന​ട​ൻ മാ​ധ​വ​ന്‍റെ മ​ക​ൻ വേ​ദാ​ന്ത് മാ​ധ​വ​ൻ. ഖേ​ലോ ഇ​ന്ത്യ 2023 മ​ത്സ​ര​ത്തി​ലാ​ണ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ നി​ന്നും വേ​ദാ​ന്ത് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച വേ​ദാ​ന്ത് അ​ഞ്ച് സ്വ​ർ​ണ മെ​ഡ​ലും ര​ണ്ട് വെ​ള്ളി മെ​ഡ​ലു​ക​ളു​മ​ട​ക്കം ഏ​ഴ് മെ​ഡ​ലു​ക​ളാ​ണ് നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും നേ​ടി​യ​ത്.



നീ​ന്ത​ലി​ൽ നൂ​റ് മീ​റ്റ​ർ, 200 മീ​റ്റ​ർ ഇ​ന​ങ്ങ​ളി​ലാ​ണ് താ​ര​പു​ത്ര​ന്‍റെ സ്വ​ർ​ണ​നേ​ട്ടം. 1500 മീ​റ്റ​ർ, 400 മീ​റ്റ​ർ, 800 മീ​റ്റ​ർ ഇ​ന​ങ്ങ​ളി​ൽ വെ​ള്ളി മെ​ഡ​ലു​ക​ളും യു​വ നീ​ന്ത​ൽ താ​രം സ്വ​ന്ത​മാ​ക്കി. മാ​ധ​വ​നാ​ണ് മ​ക​ന്‍റെ ഈ ​അ​ഭി​മാ​ന​നേ​ട്ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ദേ​ശീ​യ​ത​ല​ത്തി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലും നി​ര​വ​ധി മെ​ഡ​ലു​ക​ൾ വേ​ദാ​ന്ത് നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​പ്പ​ൻ​ഹേ​ഗ​നി​ൽ ന​ട​ന്ന ഡാ​നി​ഷ് ഓ​പ്പ​ൺ നീ​ന്ത​ൽ ചാം​പ്യ​ൻ​ഷി​പ്പി​ൽ വേ​ദാ​ന്ത് രാ​ജ്യ​ത്തി​നാ​യി സ്വ​ർ​ണ, വെ​ള്ളി മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മ​ക​ന് നീ​ന്ത​ലി​ൽ വി​ദ​ഗ്ധ പ​രി​ശി​ലീ​നം ഉ​റ​പ്പാ​ക്കാ​നാ​യി ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് മാ​ധ​വ​ൻ കു​ടും​ബ സ​മേ​തം ദു​ബാ​യി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.