ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ അവസാന ചിത്രം ഫാസ്റ്റ് എക്സിന്റെ ട്രെയിലർ എത്തി. ഡൊമിനിക് ടൊറൊറ്റോയ്ക്കെതിരെ അക്വാമാൻ എന്ന സൂപ്പർഹീറോയെ അവിസ്മരണീയമാക്കിയ ജേസൺ മോമോവയെയാണ് വില്ലനാക്കിയിരിക്കുന്നത്.
സീരിസിലെ അവസാന ചിത്രമായ ഫാസ്റ്റ് എക്സ് രണ്ട് ഭാഗങ്ങളായാകും റിലീസ് ചെയ്യുക.വിൻ ഡീസൽ, മിഷെല്ലെ റോഡ്രിഗസ്, ടൈറസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജെസ്, ജേസൺ മോമോവ, നതാലി ഇമ്മാനുവൽ, ജോർദാന ബ്രൂസ്റ്റർ, ജോൺ സീന, ജേസണ്‍ സ്റ്റാഥം, സഗ് കാഗ്, അലൻ റിറ്റ്ച്സൺ, സ്കോട്ട് ഈസ്റ്റ്വുഡ്, ഹെലെൻ മിറെൻ, ചാർലൈസ് തെറോൺ, ബ്രീ ലാർസൺ എന്നിവരും ചിത്രത്തിലുണ്ട്.
മെയ് 19ന് ഫാസ്റ്റ് എക്സ് റിലീസ് ചെയ്യും. ലൂയിസ് ലെറ്റെറിയെർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജസ്റ്റിൻ ലിൻ തിരക്കഥ എഴുതുന്നു. ബ്രയാൻ ടെയ്ലറാണ് സംഗീതം.