ഇ​നി ഗ​ന്ധ​ർ​വ​നാ​യി; ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പു​തി​യ ചി​ത്രം ഗ​ന്ധ​ർ​വ​ ജൂ​നി​യ​ർ ; ബ​ജ​റ്റ് 40 കോ​ടി

01:14 PM Feb 10, 2023 | Deepika.com

ഉ​ണ്ണി മു​കു​ന്ദ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു​ക്കു​ന്ന ഗ​ന്ധ​ർ​വ​ ജൂ​നി​യ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു. 40 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ്. സെ​ക്ക​ൻ​ഡ് ഷോ, ​ക​ൽ​ക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​സം​വി​ധാ​യ​ക​ൻ ആ​യി​രു​ന്ന വി​ഷ്ണു അ​ര​വി​ന്ദ് സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​ൻ ആ​വു​ന്ന ചി​ത്ര​മാ​ണ് ഗ​ന്ധ​ർ​വ ജൂ​നി​യ​ർ.

മി​ന്ന​ൽ മു​ര​ളി​ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ൽ വ​രു​ന്ന മ​റ്റൊ​രു സൂ​പ്പ​ർ​ഹീ​റോ ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ൽ​ക്കി​ക്കു ശേ​ഷം പ്ര​വീ​ൺ പ്ര​ഭാ​റാ​മും സു​ജി​ൻ സു​ജാ​ത​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ എ​ഴു​തു​ന്നു.

ഒ​രു ഗ​ന്ധ​ർ​വ​ന്‍റെ ഭൂ​മി​യി​ലേ​ക്കു​ള്ള അ​പ്ര​തീ​ക്ഷി​ത വ​ര​വ് ഉ​പ​കാ​ര​വും ഉ​പ​ദ്ര​വ​വും ആ​കു​ന്ന ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം ച​ന്ദ്രു സെ​ൽ​വ​രാ​ജ്. എ​ഡി​റ്റിം​ഗ് അ​പ്പു ഭ​ട്ട​തി​രി, ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ. ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സും ജെ.​എം. ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റും ചേ​ർ​ന്നാ​ണ് ഗ​ന്ധ​ർ​വ ജൂ​നി​യ​ർ നി​ർ​മി​ക്കു​ന്ന​ത്.