"പ​ല​രും എ​ന്നോ​ട് ചോ​ദി​ച്ചു വ​ട്ടാ​ണ​ല്ലേ': ഉ​ണ്ണി മു​കു​ന്ദ​ന് എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

03:30 PM Feb 07, 2023 | Deepika.com

ജീ​വി​ത​ത്തി​ൽ ഒ​രു ല​ക്ഷ്യ​വു​മി​ല്ലാ​തി​രു​ന്ന ത​ന്നെ സ്വ​പ്നം കാ​ണാ​ൻ പ​ഠി​പ്പി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​നാ​ണെ​ന്ന യു​വ​തി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഷാ​മി​ല സ​യ്യി​ദ് അ​ലി ഫാ​ത്തി​മ എ​ന്ന യു​വ​തി​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

അ​ച്ഛ​ൻ മ​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ജീ​വി​ത​ത്തി​ന് ഒ​ര​ർ​ഥ​വു​മി​ല്ലാ​തെ പോ​യെ​ന്നും പി​ന്നീ​ട് ജീ​വി​ക്കാ​നു​ള്ള ഊ​ർ​ജം ല​ഭി​ച്ച​ത് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഇ​ൻ​ർ​വ്യൂ ആ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

ഉ​ണ്ണി മു​കു​ന്ദ​ൻ വ​ലി​യ വി​ജ​യ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ഞാ​നും അ​ത് ആ​ഘോ​ഷി​ക്കു​ന്നു. പ​ല​രും വ​ന്നു എ​ന്നോ​ട് ചോ​ദി​ക്കു​ന്നു. "എ​ന്തി​ന്...!" കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി എ​നി​ക്ക് ചു​റ്റി​നു​മു​ള്ള​വ​ർ ത​മാ​ശ​യാ​യി 'വ​ട്ടാ​ണ​ല്ലേ' എ​ന്ന് ചോ​ദി​ക്കു​ന്നു.

'എ​ന്ന് മു​ത​ലാ ചാ​ണ​ക​ത്തി​ൽ വീ​ണ​ത്. നീ​യും സം​ഘി​യാ​യോ.. അ​വ​ന്‍റെ മൂ​ട് താ​ങ്ങി​ക്കോ... അ​വ​ൻ നി​ന്നെ​യും സം​ഘി​യാ​ക്കും'.. എ​ന്നി​ങ്ങ​നെ​യു​ള്ള അ​ട​ച്ചാ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു. അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ഈ ​വ​രി​ക​ൾ.

എ​ന്നു മു​ത​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ എ​ന്നെ കൂ​ടി സ​ന്തോ​ഷി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. എ​ന്ന് മു​ത​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വി​ജ​യ​ങ്ങ​ൾ എ​ന്‍റെ കൂ​ടി വി​ജ​യ​ങ്ങ​ളാ​യ​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ എ​നി​ക്കൊ​രു ന​ട​ൻ മാ​ത്ര​മാ​യി​രു​ന്നു കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് വ​രെ. ഒ​രു സാ​ധാ​ര​ണ സി​നി​മാ​സ്വാ​ദ​ക ഒ​രു ന​ട​നെ ഇ​ഷ്ട്ട​പ്പെ​ടു​ന്ന അ​ത്ര​യും ഇ​ഷ്ടം മാ​ത്രം.

2017ലാ​ണ് വാ​പ്പ​ച്ചി പോ​കു​ന്ന​ത്. ഇ​ന്ന​ലെ വ​രെ സ്നേ​ഹ​ത്ത​ണ​ലാ​യി എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്ന ഒ​രാ​ൾ.. ഇ​ന്ന് മു​ത​ൽ അ​ങ്ങ​നെ​യൊ​രാ​ൾ ഇ​നി​യി​ല്ല എ​ന്ന് വ​രു​കി​ൽ.. ആ ​തി​രി​ച്ച​റി​വ് ഒ​രു മ​ര​വി​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഒ​പ്പം ചേ​ർ​ത്ത് നി​ർ​ത്തി​യി​രു​ന്ന പ്രി​യ​പെ​ട്ട​വ​രു​ടെ വി​യോ​ഗം ഒ​രു മ​നു​ഷ്യ​നെ എ​ത്ര​മേ​ൽ ആ​ഴ​ത്തി​ൽ മു​റി​പ്പെ​ടു​ത്തു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ നാ​ളു​ക​ളാ​യി​രു​ന്നു അ​ത്. ആ ​ഉ​ണ​ങ്ങാ​ത്ത മു​റി​വി​ന്‍റെ നീ​റ്റ​ൽ ജീ​വി​ത​ത്തെ​യാ​കെ പി​ടി​ച്ചു​ല​ച്ചി​രു​ന്നു.

ആ ​മ​ന്ദ​ത​യി​ൽ ജീ​വി​തം മു​ന്നോ​ട്ടു ഒ​ഴു​ക​വേ ഒ​രി​ക്ക​ൽ 2018ലാ​ണെ​ന്നു തോ​ന്നു​ന്നു. ഒ​രോ​ണ​ക്കാ​ല​ത്തു വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി യൂ​ട്യൂ​ബി​ൽ ഒ​രു വീ​ഡി​യോ കാ​ണാ​നി​ട​യാ​യി. സ​ജ​ഷ​ൻ വീ​ഡി​യോ​യു​ടെ കൂ​ട്ട​ത്തി​ൽ വ​ന്ന ഒ​രു വീ​ഡി​യോ.

വെ​റു​തെ ഇ​രി​ക്കാ​ൻ ഒ​രു​പാ​ടു സ​മ​യം ഉ​ള്ള​ത് കൊ​ണ്ട് ക​ണ്ട​താ​ണ്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഒ​രു ഇ​ന്‍റ​ർ​വ്യൂ. ആ ​വ​ർ​ഷം വി​ഷു​വി​നു ആ​ണ് അ​ത് അ​പ്‌​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ത്തി​ൽ ഉ​ണ്ണി​യോ​ട് വി​ഷു ഓ​ർ​മ​ക​ളെ​ക്കു​റി​ച്ചു അ​വ​താ​ര​ക​ൻ ചോ​ദി​ക്കു​ന്നു​ണ്ട്.

വ​ള​രെ ര​സ​ക​ര​മാ​യ ഒ​രു ഇ​ന്‍റ​ർ​വ്യൂ. ഉ​ണ്ണി മു​കു​ന്ദ​ൻ അ​ദ്ദേ​ഹ​ത്തി​ന് 30 വ​യ​സാ​യ​തി​നെ​ക്കു​റി​ച്ചും മു​ടി ന​ര​ച്ച​തി​നെ കു​റി​ച്ചും കു​ട്ടി​ക​ൾ വ​ന്നു അ​ങ്കി​ൾ എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം വ​ള​രെ ന​ർ​മ്മ​ത്തോ​ടെ സം​സാ​രി​ക്കു​ന്നു​ണ്ട്. അ​തി​ല​ങ്ങ​നെ മു​ഴു​കി​യി​രി​ക്കു​മ്പോ​ളാ​ണ് ആ ​ചോ​ദ്യം വ​രു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ന്റെ സ്വ​പ്ന​ങ്ങ​ളെ കു​റി​ച്ച്. എ​ന്റെ ജീ​വി​തം മാ​റ്റി​യ ഉ​ത്ത​ര​മാ​യി​രു​ന്നു അ​തി​ന്‍റെ മ​റു​പ​ടി.

ഉ​ണ്ണി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യാ​ൻ ആ​രം​ഭി​ച്ചു. അ​ദ്ദേ​ഹ​ത്തി​നൊ​രു വ​ലി​യ സ്വ​പ്ന​മു​ണ്ടെ​ന്നും ഹി​ന്ദി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്നും അ​താ​ണ് ല​ക്ഷ്യ​മെ​ന്നും. അ​തി​നൊ​രു purpose ഉ​ണ്ട്.

അ​ദ്ദേ​ഹം പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ന് എ​തി​ർ​വ​ശ​മു​ള്ള അ​നു​പം തി​യേ​റ്റ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സി​നി​മ റി​ലീ​സ് ആ​ക​ണം. അ​വി​ടെ ഉ​ണ്ണി​യു​ടെ ഒ​രു വ​ലി​യ ക​ട്ട് ഔ​ട്ട് വ​ര​ണം. ഇ​താ​ണ് സ്വ​പ്നം. അ​ത് ക​ഴി​ഞ്ഞു അ​ദ്ദേ​ഹം പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

"ഇ​ത് കേ​ൾ​ക്കു​മ്പോ​ൾ ചി​ല​രെ​ങ്കി​ലും പ​റ​യും അ​തി​മോ​ഹ​മ​ല്ലേ. ഞാ​ൻ പ​റ​യു​ന്നു അ​തി​മോ​ഹം ആ​വാം. ജീ​വി​ത​ത്തി​ൽ ഒ​രു സ്വ​പ്ന​വും ഇ​ല്ലാ​ത്ത​താ​ണ് disaster." ഇ​താ​യി​രു​ന്നു വാ​ക്കു​ക​ൾ. ഇ​ത് കേ​ട്ട​തും ഒ​രു നി​മി​ഷം ഞാ​ൻ stuck ആ​യി. എ​ന്താ​ണ് പ​റ​ഞ്ഞ​ത് എ​ന്ന് ഞാ​ൻ വീ​ണ്ടും വീ​ണ്ടും കേ​ട്ട​പ്പോ​ൾ എ​നി​ക്ക് മു​ഖ​ത്ത​ടി കി​ട്ടു​ന്ന​ത് പോ​ലെ തോ​ന്നി. അ​തെ​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി.

ഉ​ണ്ണി പ​റ​യു​ന്ന​ത് എ​ന്നെ​യ​ല്ലേ ഞാ​ൻ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഞാ​ൻ എ​ന്നെ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം. ഞാ​ൻ എ​ന്നെ കു​റി​ച്ച് ഓ​ർ​ക്കാ​ൻ ആ​രം​ഭി​ച്ച നി​മി​ഷം. ഞാ​ൻ എ​ന്നി​ലേ​ക്ക്‌ ത​ന്നെ നോ​ക്കാ​ൻ ആ​രം​ഭി​ച്ച നി​മി​ഷം.

ആ ​യാ​ഥാ​ർ​ഥ്യം ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. 'ഞാ​ൻ ജീ​വി​ത​ത്തി​ൽ ഒ​രു സ്വ​പ്ന​വും ഇ​ല്ലാ​ത്ത ആ​ളാ​ണ്. ല​ക്ഷ്യ​ങ്ങ​ൾ ഇ​ല്ല.' ആ ​തി​രി​ച്ച​റി​വ് എ​നി​ക്ക് ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു നി​മി​ഷം ഉ​ണ്ണി മു​കു​ന്ദ​നോ​ട് ദേ​ഷ്യ​മാ​ണ് തോ​ന്നി​യ​ത്. ഇ​ത്ര ക​ടു​ത്ത വാ​ക്കു​ക​ൾ വേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി.

പ​ല പ്രാ​വ​ശ്യം ഞാ​ൻ ആ ​ഭാ​ഗം ക​ണ്ടു. ഞാ​ൻ യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ടു. അ​ഥ​വാ എ​ന്നെ​ത്ത​ന്നെ ഉ​ൾ​ക്കൊ​ണ്ടു. ഞാ​ൻ ജീ​വി​ത​ത്തി​ൽ ഒ​രു സ്വ​പ്ന​വും ഇ​ല്ലാ​ത്ത ആ​ൾ ആ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​രു നേ​ട്ട​വും ഇ​ല്ല. എ​ന്‍റെ ഇ​രു കൈ​ക​ളും ശൂ​ന്യ​മാ​യി​രു​ന്നു. പ​ക്ഷെ ആ ​തി​രി​ച്ച​റി​വ് ഇ​ല്ലാ​തി​രു​ന്ന​തു കൊ​ണ്ട് (വാ​പ്പ​ച്ചി​യെ ന​ഷ്ട്ട​പ്പെ​ട്ട​തൊ​ഴി​ച്ചു) മ​റ്റു ദുഃ​ഖ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു. നാ​ളെ​യെ​ക്കു​റി​ച്ചു വ്യാ​കു​ല​ത​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ആ ​നി​മി​ഷം മു​ത​ൽ എ​ന്‍റെ ക​ണ്ണു​ക​ൾ തു​റ​ന്നു.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വാ​ക്കു​ക​ൾ ക​ണ്ണു​ക​ൾ തു​റ​പ്പി​ച്ചു. ഞാ​ൻ എ​ന്നെ നോ​ക്കി ചി​രി​ക്കാ​ൻ പ​ഠി​ച്ചു. ഞാ​ൻ എ​ന്നി​ലേ​ക്ക്‌ നോ​ക്കാ​ൻ പ​ഠി​ച്ചു. അ​തൊ​രു യാ​ത്ര​യു​ടെ ആ​ദ്യ ചു​വ​ടു​വ​യ്പ്പ് ആ​യി​രു​ന്നു.
എ​ന്നി​ലേ​ക്കു​ള്ള യാ​ത്ര.

ആ​ദ്യം ചെ​യ്ത​ത് എ​ന്‍റെ മു​ടി മു​ഴു​വ​ൻ വെ​ട്ടി ക​ള​ഞ്ഞു. (മു​ൻ​പും സ​ങ്ക​ടം വ​രു​മ്പോ​ൾ ഞാ​ൻ മു​ടി മു​റി​ക്കും. ഇ​തി​ലൂ​ടെ എ​ന്‍റെ നെ​ഗ​റ്റീ​വു​ക​ൾ പു​റ​ത്തേ​ക്കു പോ​കു​ന്നു എ​ന്ന് ക​രു​തും.​അ​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ തീ​രി​ല്ലെ​ങ്കി​ലും അ​ത് എ​ന്നെ ബാ​ധി​ക്കാ​തെ ആ​കു​മാ​യി​രു​ന്നു. എ​ന്‍റെ സ്വ​ന്തം ടെ​ക്‌​നി​ക്) അ​തി​ലൂ​ടെ എ​ന്‍റെ ഉ​ള്ളി​ലെ തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​യ എ​ല്ലാ നെ​ഗ​റ്റീ​വു​ക​ളും പോ​യി എ​ന്ന് വി​ശ്വ​സി​ച്ചു.

അ​പ്പോ​ഴും എ​ന്ത് ചെ​യ്യ​ണം എ​വി​ടെ തു​ട​ങ്ങ​ണം എ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ന് ഒ​രു ക​ത്ത് എ​ഴു​തി​യാ​ലോ എ​ന്ന് വി​ചാ​രി​ച്ചു. അ​ത് ചെ​യ്തി​ല്ല. പി​ന്നീ​ട​ങ്ങോ​ട്ട് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഇ​ൻ​ർ​വ്യൂ മാ​ര​ത്തോ​ൺ ആ​യി കാ​ണു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന വി​നോ​ദം. വെ​റു​തെ ക​ണ്ടു തീ​ർ​ക്ക​ല​ല്ല.

അ​തി​ൽ നി​ന്നും എ​നി​ക്കാ​വ​ശ്യ​മു​ള്ള​തൊ​ക്കെ എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ചു. ആ​ദ്യം ഒ​രു സ്വ​പ്നം വേ​ണം. എ​ന്താ​ണ് എ​നി​ക്ക് വേ​ണ്ട​ത് എ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ എ​ന്റെ സ്വ​പ്നം ഒ​രു ഗ​വ​ണ്മെ​ന്റ് ജോ​ലി​യാ​യി​രു​ന്നു.

അ​താ​യി​രു​ന്നു ല​ക്‌​ഷ്യം. ഇ​നി അ​തി​നൊ​രു purpose വേ​ണം. അ​തും ക​ണ്ടു പി​ടി​ച്ചു. ഒ​രു നി​ശ്ചി​ത തു​ക ശ​മ്പ​ള​വും 9-5 ഡ്യൂ​ട്ടി​യും. (ചാ​ന​ൽ ജോ​ലി ഇ​ഷ്ട്ട​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്തു മ​ടു​ത്തി​രു​ന്നു.) അ​ങ്ങ​നെ രാ​വ് പ​ക​ലാ​ക്കി ഞാ​ൻ psc പ​ഠ​നം ആ​രം​ഭി​ച്ചു. അ​ടു​ത്ത​വ​ർ​ഷം ഒ​രു റാ​ങ്ക് ലി​സ്റ്റി​ൽ ക​യ​റി കൂ​ടി.

ആ​യി​ട​യ്ക്ക് ഒ​രു സു​ഹൃ​ത്ത് വ​ഴി ഒ​രു പ്രൈ​വ​റ്റ് ക​മ്പ​നി​യി​ൽ ഇ​തേ digital ലൈ​ബ്രേ​റി​യ​ൻ പോ​സ്റ്റി​ൽ ജോ​ലി​ക്കു ഓ​ഫ​ർ വ​ന്നു. ഞാ​ൻ purpose ആ​യി ക​ണ​ക്കു കൂ​ട്ടി​യ അ​തെ നി​ശ്ചി​ത തു​ക സാ​ല​റി​യു൦ 9-5 ജോ​ലി​യും.

അ​ങ്ങ​നെ ആ​ദ്യ​മാ​യി ഞാ​ൻ വി​ചാ​രി​ച്ച, ല​ക്‌​ഷ്യം വ​ച്ച കാ​ര്യം സം​ഭ​വി​ച്ചു. അ​ത് എ​നി​ക്ക് ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. അ​പ്പോ​ഴും ഉ​ണ്ണി മു​കു​ന്ദ​ന് ഒ​രു ക​ത്ത് എ​ഴു​തി​യാ​ലോ എ​ന്ന് ക​രു​തി. മേ​ൽ​വി​ലാ​സം അ​റി​യാ​ത്ത​തു കൊ​ണ്ട് ചെ​യ്തി​ല്ല.

ഇ​തി​നി​ട​യി​ൽ ഉ​ണ്ണി​യു​ടെ ഇ​ന്‍റ​ർ​വ്യൂ കാ​ണു​ന്ന​ത് its part of the game ആ​യി മാ​റി ക​ഴി​ഞ്ഞി​രു​ന്നു. ഉ​ണ്ണി​യി​ലൂ​ടെ ആ​ദ്യം പ​ഠി​ച്ച​ത് സ്വ​പ്നം കാ​ണാ​ൻ ആ​ണെ​ങ്കി​ൽ ര​ണ്ടാ​മ​ത് പ​ഠി​ച്ച​ത് എ​ന്നെ ത​ന്നെ സ്നേ​ഹി​ക്കാ​നാ​ണ്. ന​മ്മ​ളാ​ണ് ന​മ്മ​ളെ ഏ​റ്റ​വും ന​ന്നാ​യി സ്നേ​ഹി​ക്കേ​ണ്ട​തെ​ന്നു ഉ​ണ്ണി പ​റ​ഞ്ഞ് ത​ന്നു. അ​ങ്ങ​നെ ഞാ​ൻ എ​ന്നെ സ്നേ​ഹി​ക്കാ​ൻ ആ​രം​ഭി​ച്ചു.

'എ​നി​ക്ക് ഈ ​ലോ​ക​ത്ത്‌ ഏ​റ്റ​വും ഇ​ഷ്ട്ടം ഷാ​മി​ല​യെ ആ​ണ്' എ​ന്ന് പ​റ​യു​ന്ന ഒ​രാ​ൾ പോ​ലും എ​ന്റെ ജീ​വി​ത​ത്തി​ൽ ഇ​ല്ല​ല്ലോ എ​ന്ന് ഞാ​ൻ പ​ല​പ്പോ​ഴും വി​ഷ​മി​ച്ചി​രു​ന്നു. എ​ന്നി​ലേ​ക്ക്‌ ഞാ​ൻ നോ​ക്കി​യ​പ്പോ​ൾ മ​ന​സി​ലാ​യ​ത് ഞാ​ൻ പോ​ലും എ​ന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

പി​ന്നെ എ​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​ർ എ​ന്നെ സ്നേ​ഹി​ക്കു​ക. അ​തോ​ടെ അ​ത്ത​രം പ​രി​ഭ​വ​ങ്ങ​ൾ എ​ല്ലാം മാ​റി. ഇ​ന്ന് ഞാ​ൻ ഈ ​ലോ​ക​ത്ത്‌ ഏ​റ്റ​വും അ​ധി​കം സ്നേ​ഹി​ക്കു​ന്ന​ത് എ​ന്നെ​ത്ത​ന്നെ​യാ​ണ് എ​ന്ന് എ​നി​ക്ക് ഉ​റ​ക്കെ പ​റ​യാ​ൻ ക​ഴി​യും.

60 kg ideal weight ആ​വ​ശ്യ​മു​ള്ള ഞാ​ൻ 68 കി​ലോ​യി​ൽ നി​ന്ന് 58 കി​ലോ​യി​ലേ​ക്കു മാ​റി. അ​തി​നു ശേ​ഷ​മാ​ണ് ഉ​ണ്ണി​യു​ടെ മ​റ്റൊ​രു ഇ​ന്‍റ​ർ​വ്യൂ കാ​ണാ​ൻ ഇ​ട​യാ​യ​ത്. The real game changer. അ​തി​ൽ ഉ​ണ്ണി പ​റ​യു​ന്ന​ത് "ന​മ്മ​ൾ ന​മ്മ​ളെ എ​പ്പോ​ഴും അ​പ്ഡേ​റ്റ് ചെ​യ്തു കൊ​ണ്ടി​രി​ക്ക​ണം.

10,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ ഫോ​ൺ വ​രെ 3 മാ​സം കൂ​ടു​മ്പോ​ൾ അ​പ്ഡേ​റ്റ് ആ​ക്കും. അ​പ്പോ​ൾ ഇ​ത്ര​യും വി​ല​യു​ള്ള ന​മ്മ​ളെ ന​മ്മ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണം" അ​ത് എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് വ​ച്ചി​രി​ക്കു​ന്നു. "Yes", ഞാ​ൻ എ​ന്നെ അ​പ്ഡേ​റ്റ് ആ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഉ​ണ്ണി പ​റ​യു​ന്ന​ത് ഒ​രു ദി​വ​സം 1% എ​ങ്കി​ലും അ​പ്ഡേ​റ്റ് ആ​ക്കു​ക എ​ന്നാ​ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യി​ലും അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. Physically, Mentally and Spiritually. physical ഡെ​വ​ല​പ്മെ​ന്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബു​ള്ളെ​റ്റ് ഓ​ടി​ക്കാ​ൻ പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

എ​നി​ക്ക് ടു ​വീ​ല​ർ മാ​ത്ര​മേ ഓ​ടി​ക്കാ​ൻ അ​റി​യു​മാ​യി​രു​ന്നു​ള്ളു. എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തി​നോ​ട് ബു​ള്ള​റ്റ് പ​ഠി​പ്പി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​വ​നാ​ണ് കാ​ർ പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ​ത്. ഗി​യ​ർ ഉ​പ​യോ​ഗി​ക്കാ​ൻ പ​ഠി​ച്ചാ​ൽ പി​ന്നെ ബൈ​ക്ക് എ​ളു​പ്പ​മാ​കും എ​ന്ന്.

അ​ങ്ങ​നെ കാ​ർ പ​ഠി​ക്കാ​ൻ പോ​യി. കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ അ​ത് എ​ന്‍റെ ലോ​കം ത​ന്നെ മാ​റ്റി. ഇ​ന്ന് ജീ​വി​ത​ത്തി​ൽ ഒ​രു വ​ലി​യ സ്വ​പ്ന​മു​ള്ള ആ​ളാ​ണ് ഞാ​നും. A Big Dream.
എ​നി​ക്ക് ഉ​യ​രം വ​ള​രെ പേ​ടി​യാ​യി​രു​ന്നു. വെ​ള്ളം ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു.

ധൈ​ര്യം എ​ന്നാ​ൽ ഭ​യം ഇ​ല്ല എ​ന്ന​ല്ല ഭ​യ​ത്തി​നു മു​ക​ളി​ൽ മ​റ്റെ​ന്തോ ഉ​ണ്ട് എ​ന്നു​ള്ള തി​രി​ച്ച​റി​വ് എ​ന്നെ പേ​ടി​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ചു. ഞാ​ൻ നീ​ന്ത​ൽ പ​ഠി​ക്കാ​ൻ പോ​യി. ഭ​യ​ത്തോ​ടെ. ആ​ദ്യ​ത്തെ ദി​വ​സം വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി. പേ​ടി​യോ​ടെ. മ​സി​ൽ ക്ഷീ​ണി​ക്കു​ന്ന​ത് വെ​ള്ള​ത്തി​ൽ അ​റി​യി​ല്ല. ഒ​ന്ന​ര മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ കി​ട​ന്നു.

ഭ​യ​ന്നു ത​ന്നെ. തി​രി​ച്ചു ക​യ​റി​യ​പ്പോ​ൾ സ്പോ​ട്ടി​ൽ ബോ​ധം പോ​യി. എ​ന്‍റെ സി​സ്റ്റ​ർ പൊ​ക്കി​യെ​ടു​ത്തു ഹോ​സ്പി​റ്റ​ലി​ൽ കൊ​ണ്ട് പോ​യി. പ​ക്ഷെ വി​ട്ടു കൊ​ടു​ത്തി​ല്ല. അ​വ​ൾ ഫ്രീ ​ആ​യ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം നീ​ന്ത​ൽ പ​രി​ശീ​ല​നം.

തി​രി​ച്ചു ക​യ​റു​മ്പോ​ൾ ട്രെ​യ്ന​ർ മാ​ഡം സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് പ​റ​യു​ന്ന​ത് കേ​ൾ​ക്കാം. വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്ന്. അ​ത് മു​ഴു​വ​ൻ എ​ന്‍റെ വ​യ​റ്റി​ൽ ഉ​ണ്ട്. വെ​ള്ളം കു​ടി​ച്ചു കു​ടി​ച്ചു ഞാ​ൻ നീ​ന്താ​ൻ പ​ഠി​ച്ചു.

ക​ഴി​ഞ്ഞ മാ​സം പു​ന്ന​മ​ട house boatൽ ​യാ​ത്ര പോ​യി. അ​തി​ൽ നി​ന്നും adventure speed boat drive ഉ​ണ്ടാ​യി​രു​ന്നു. ഞാ​ൻ ക​യ​റി. ഏ​റ്റ​വും പി​ന്നി​ലെ സീ​റ്റി​ൽ വെ​ള്ള​ത്തി​ൽ ചേ​ർ​ന്നു കി​ട​ന്നു ആ​യി​രു​ന്നു ride.

ആ ​വെ​ള്ളം എ​ന്നെ ഭ​യ​പ്പെ​ടു​ത്തി​യി​ല്ല. ഞാ​ൻ എ​ന്നെ​ത്ത​ന്നെ ജ​യി​ച്ച നി​മി​ഷ​മാ​യി​രു​ന്നു അ​ത്. ക​ണ്ണെ​ത്താ ദൂ​ര​ത്തെ പു​ന്ന​മ​ട കാ​യ​ലി​നു ന​ടു​വി​ൽ വെ​ള്ള​ത്തെ നോ​ക്കി ആ​കാ​ശ​ത്തെ നോ​ക്കി ഞാ​ൻ ഉ​ണ്ണി മു​കു​ന്ദ​ന് ന​ന്ദി പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ൽ 2012ൽ ​പ​ഠി​ച്ച യോ​ഗ ഞാ​ൻ പൊ​ടി​ത​ട്ടി എ​ടു​ത്തു. എ​ന്നോ മ​തി​യാ​ക്കി​യ മെ​ഡി​റ്റേ​ഷ​ൻ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പു​സ്ത​ക വാ​യ​ന പു​നഃ​രാ​രം​ഭി​ച്ചു. യോ​ഗ​യും മെ​ഡി​റ്റേ​ഷ​നും ചെ​യ്യു​ന്ന​തി​ൽ നി​ന്ന് പ​തു​ക്കെ പ​തു​ക്കെ സ​ദ്ഗു​രു​വി​ന്‍റെ ഇ​ഷ യോ​ഗ​യി​ലേ​ക്കു എ​ത്ത​പ്പെ​ട്ടു.

അ​വി​ടെ നി​ന്നും ശാം​ഭ​വി മ​ഹാ​മു​ദ്ര എ​ന്ന ദീ​ക്ഷ ക്രി​യ പ​ഠി​ച്ചു. അ​ത് എ​ന്‍റെ spiritual life ഏ​റെ ദൂ​രം മു​ന്നോ​ട്ടു പോ​കാ​ൻ സ​ഹാ​യ​ക​മാ​യി. അ​തി​ലൂ​ടെ നേ​ടി​യ അ​റി​വ്. അ​നു​ഭ​വ​ങ്ങ​ൾ വി​വ​ര​ണാ​തീ​തം. എ​ന്നെ​ത്ത​ന്നെ അ​ത്ഭു​ത​പെ​ടു​ത്തി​യ ഞാ​ൻ. Thank you ഉ​ണ്ണി മു​കു​ന്ദ​ൻ. ആ ​യാ​ത്ര എ​ത്തി നി​ൽ​ക്കു​ന്ന​ത്. ഒ​രു sathvik lifeൽ ​ആ​ണ്.

നോ​ൺ വെ​ജ് ഒ​ഴി​വാ​ക്കി, ഡ​യ​റി പ്രോ​ഡ​ക്ട് ഒ​ഴി​വാ​ക്കി, പ​ഞ്ച​സാ​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി, ജ​ങ്ക് ഫു​ഡ്സ് ഒ​ഴി​വാ​ക്കി. Only living food. രാ​വി​ലെ 9 മ​ണി​ക് ശേ​ഷം ഉ​റ​ക്കം ഉ​ണ​ർ​ന്നി​രു​ന്ന എ​ന്‍റെ പു​ല​രി​ക​ൾ ഇ​ന്ന് രാ​വി​ലെ 5 മ​ണി​ക്ക് മു​ൻ​പ് ആ​രം​ഭി​ക്കു​ന്നു.

യോ​ഗ, മെ​ഡി​റ്റേ​ഷ​ൻ, Excercise, വാ​യ​ന, ഇ​ഷ ക്രി​യ, ച​ക്ര healing, Aura healing എ​ന്നി​ങ്ങ​നെ പോ​കു​ന്നു. എ​ന്നി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ന്നെ ത​ന്നെ ന​ൽ​കാ​ൻ ഓ​രോ നി​മി​ഷ​വും ഞാ​ൻ aware ആ​യി ഇ​രി​ക്കു​ന്നു.

രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് ഗ്രേ​റ്റി​റ്റ്യൂ​ഡ് ജേ​ർ​ണ​ൽ എ​ഴു​തും. എ​ല്ലാ ദി​വ​സ​വും ഉ​ണ്ണി മു​കു​ന്ദ​ന് ന​ന്ദി പ​റ​യാ​റു​ണ്ട്. അ​താ​തു ദി​വ​സം അ​ന്ന് സ​ഹാ​യി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും ല​ഭി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കും എ​ല്ലാം ന​ന്ദി പ​റ​യു​ന്നു.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഉ​ണ​രു​മ്പോ​ൾ ക​ണ്ണ് തു​റ​ക്കു​മ്പോ​ൾ ത​ന്നെ Thank you യൂ​ണി​വേ​ഴ്‌​സ്, Thank you Myself, Thank you ഉ​ണ്ണി മു​കു​ന്ദ​ൻ എ​ന്ന് പ​റ​ഞ്ഞു ആ​രം​ഭി​ക്കു​ന്നു. ഉ​ണ്ണി പ​റ​ഞ്ഞ​ത് ഒ​രു ദി​വ​സം 1% എ​ങ്കി​ലും അ​പ്ഡേ​റ്റ് ആ​ക്കു​ക എ​ന്നാ​ണ്. ഞാ​ൻ എ​ന്നോ​ട് കു​റ​ച്ചു കൂ​ടി ദ​യ കാ​ണി​ച്ചു. ഒ​രു ദി​വ​സം .1% എ​ങ്കി​ലും അ​പ്ഡേ​റ്റ് ആ​ക്കാ​ൻ ആ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് ഞാ​ൻ ശ്ര​ദ്ധി​ക്കും ഇ​ന്ന് രാ​വി​ലെ ഉ​ണ​ർ​ന്ന എ​ന്നി​ൽ നി​ന്ന് ഒ​രു പു​തി​യ വാ​ക്കെ​ങ്കി​ലും പ​ഠി​ച്ച് ഞാ​ൻ എ​ന്നെ അ​പ്ഡേ​റ്റ് ചെ​യ്തോ എ​ന്ന്. ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത്ര ആ​ക്റ്റീ​വ് അ​ല്ല. 2021ൽ ​ഉ​ണ്ണി​യു​ടെ ഒ​രു അ​ഭി​മു​ഖം ക​ണ്ട​പ്പോ​ൾ ആ​ണ് അ​റി​യു​ന്ന​ത് ഉ​ണ്ണി ഏ​റ്റ​വും ആ​ക്റ്റീ​വ് ആ​യി​രി​ക്കു​ന്ന​ത് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ആ​ണെ​ന്ന്.

അ​ങ്ങ​നെ ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഞാ​ൻ ആ​രം​ഭി​ച്ചു. അ​തും ഉ​ണ്ണി​യു​ടെ അ​പ്‌​ഡേ​ഷ​ൻ എ​ളു​പ്പം കി​ട്ടാ​ൻ വേ​ണ്ടി. ഇ​ന്ന് പ​ഴ​യ പോ​ലെ ഉ​ണ്ണി​യു​ടെ ഇ​ന്റ​ർ​വ്യൂ ഞാ​ൻ കാ​ണു​ന്നി​ല്ല. എ​ന്തെ​ന്നാ​ൽ ഞാ​ൻ തി​ര​ക്കി​ലാ​ണ്.

ഓ​രോ നി​മി​ഷ​വും എ​ന്നെ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​ള്ള തി​ര​ക്ക്. ഓ​രോ നി​മി​ഷ​വും എ​ന്നെ ഏ​റ്റ​വും മി​ക​ച്ച ഞാ​ൻ ആ​യി വ​യ്ക്കാ​നു​ള്ള തി​ര​ക്ക്. ഓ​രോ നി​മി​ഷ​വും എ​നി​ക്ക് ഞാ​ൻ ഏ​റ്റ​വും ന​ല്ല moment കൊ​ടു​ക്ക​ണം എ​ന്നു​ള്ള തി​ര​ക്ക്.

എ​ന്നാ​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ എ​ല്ലാ ദി​വ​സ​വും ഉ​ണ്ണി​യു​ടെ പേ​ജി​ൽ ക​യ​റി നോ​ക്കും. എ​ന്നെ മി​ക​ച്ച​താ​ക്കാ​നു​ള്ള എ​ന്ത് മാ​ജി​ക് ആ​ണ് ഉ​ണ്ണി ക​രു​തി​വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് അ​റി​യാ​ൻ. ഇ​തു​മാ​ത്ര​മ​ല്ല എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഒ​രു​പി​ടി കു​ഞ്ഞു കു​ഞ്ഞു കാ​ര്യ​ങ്ങ​ളും ഉ​ണ്ട്. ഞാ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ന്റെ മ​നോ​ഹാ​രി​ത ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് എ​ന്ന്.

ഇ​തൊ​ക്കെ എ​ന്നെ​ങ്കി​ലും ഉ​ണ്ണി മു​കു​ന്ദ​നെ കാ​ണാ​ൻ കി​ട്ടി​യാ​ൽ പ​റ​യ​ണം എ​ന്നു​ണ്ട്. ഇ​ല്ലെ​ങ്കി​ലും എ​നി​ക്ക് പ​രി​ഭ​വ​മി​ല്ല. ഈ ​ക​ഥ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത് പോ​ലെ ഉ​ണ്ണി​യെ അ​ത്ഭു​ത​പെ​ടു​ത്ത​ണ​മെ​ന്നി​ല്ല. ഇ​തു​പോ​ലെ എ​ത്ര​പേ​ർ അ​വ​രെ inspire ചെ​യ്ത പ്രി​യ​പ്പെ​ട്ട ഉ​ണ്ണി​യോ​ട് ക​ഥ​ക​ൾ പ​റ​യു​ന്നു​ണ്ടാ​വും.

നൂ​റു ക​ണ​ക്കി​ന് ക​ഥ​ക​ൾ ഉ​ണ്ണി കേ​ട്ടി​ട്ടു​ണ്ടാ​കാം. ഇ​ങ്ങ​നെ​യാ​ണ് ഉ​ണ്ണി​യു​ടെ സ​ന്തോ​ഷ​ങ്ങ​ൾ എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ഇ​ങ്ങ​നെ​യാ​ണ് ഉ​ണ്ണി​യു​ടെ വി​ജ​യ​ങ്ങ​ൾ എ​ന്‍റെ കൂ​ടി വി​ജ​യ​ങ്ങ​ൾ ആ​കു​ന്ന​ത്

ന​ന്ദി ഉ​ണ്ണി... സ്വ​പ്‌​ന​ങ്ങ​ൾ ഇ​ത്ര​മേ​ൽ മ​ധു​ര​മാ​ണ് എ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​ക്കി ത​ന്ന​തി​ന്... ന​ന്ദി ഉ​ണ്ണി... എ​ന്നി​ലെ മി​ക​ച്ച എ​ന്നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തി​ന്... ന​ന്ദി ഉ​ണ്ണി...ജീ​വി​തം ഇ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​ണെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച​തി​ന്...
സ്നേ​ഹ​ത്തോ​ടെ
ഷാ​മി​ല