ഗായിക അമൃത സുരേഷും ഭർത്താവും സംഗീതസംവിധായകനുമായ ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവാണ് നിങ്ങളെന്നും നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്നും ഗായിക കുറിച്ചു. ദുബായിൽ നിന്നുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവുമായി അമൃത സുരേഷ്
01:15 PM Feb 07, 2023 | Deepika.com