ബന്യാമനും ഇന്ദുഗോപനും ചേർന്നു തിരക്കഥ രചിച്ച് നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രം ഫെബ്രുവരി 17ന് തിയറ്ററിലെത്തും. സെൻട്രൽപിക്ച്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമിക്കുന്ന ചിത്രം തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.
മാത്യു തോമസും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു, വിനീത് വിശ്വം, മുത്തുമണി, രാജേഷ് മാധവൻ, ജയ എസ്. കുറുപ്പ്, മഞ്ജു പത്രോസ്, സ്മിനു സിജോ, വീണാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
കഥ - ആൽവിൻ ഹെൻറി. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു. ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.