കു​തി​പ്പ് തു​ർ​ന്ന് പ​ഠാ​ൻ; 12 ദി​വ​സം കൊ​ണ്ട് നേ​ടി​യ​ത് 800 കോ​ടി​യി​ല​ധി​കം

04:15 PM Feb 06, 2023 | Deepika.com

ഷാ​രു​ഖ് ഖാ​ന്‍റെ തി​രി​ച്ചു വ​ര​വ് കൂ​ടി​യാ​യി​രു​ന്നു പ​ഠാ​ൻ എ​ന്ന ചി​ത്രം. ആ ​തി​രി​ച്ചു വ​ര​വ് ശ​ക്ത​മാ​യി ത​ന്നെ ആ​രാ​ധ​ക​രും സി​നി​മ പ്രേ​മി​ക​ളും ആ​സ്വ​ദി​ച്ചു എ​ന്ന​തി​ന് തെ​ളി​വാ​ണ് റി​ലീ​സ് ചെ​യ്ത് 12 ദി​ന​ത്തി​നു​ള്ളി​ലെ ആ​ഗോ​ള ക​ള​ക്ഷ​ൻ.

ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ലോ​ക​മെ​മ്പാ​ടു​മാ​യി 832 കോ​ടി​യാ​ണ് പ​ഠാ​ൻ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ട്രേ​ഡ് അ​ന​ലി​സ്റ്റ് ര​മേ​ഷ് ബാ​ല​യാ​ണ് ക​ള​ക്ഷ​ൻ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ നെ​റ്റ് ക​ള​ക്ഷ​ൻ 429.90 കോ​ടി​യും മൊ​ത്തം 515 കോ​ടി​യു​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

ഓ​വ​ർ​സീ​സ് ഗ്രോ​സ് 317.20 കോ​ടി​യു​മാ​ണെ​ന്ന് ര​മേ​ഷ് ബാ​ല ട്വീ​റ്റ് ചെ​യ്യു​ന്നു. ഈ ​ആ​ഴ്ച അ​വ​സാ​നി​ക്കു​ന്ന​തോ​ടെ പ​ഠാ​ൻ 1000 കോ​ടി​യെ​ത്തു​മെ​ന്നും പ​റ​യു​ന്നു​ണ്ട്.



സി​ദ്ധാ​ര്‍​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത പ​ഠാ​ൻ ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണാ​ണ് നാ​യി​ക. ജോ​ണ്‍ ഏ​ബ്ര​ഹാ​മും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡിം​പി​ള്‍ ക​പാ​ഡി​യ, ഷാ​ജി ചൗ​ധ​രി, ഗൗ​തം, അ​ഷു​തോ​ഷ് റാ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.