കവിൻ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗണേശ് കെ. ബാബു സംവിധാനം ചെയ്യുന്ന ഡാഡ എന്ന സിനിമയുടെ ട്രെയിലർ എത്തി. ഭാഗ്യരാജ്, ഐശ്വര്യ, വി.ടി.വി. ഗണേശ്, പ്രദീപ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
സംഗീതം ജെൻ മാർട്ടിൻ. ഛായാഗ്രഹണം ഏഴിൽ അരസ്. എഡിറ്റിംഗ് കതിരേശൻ. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിലെത്തും. ഒളിംപിയ മൂവിസിന്റെ ബാനറിൽ അംബേത് കുമാർ ആണ് ചിത്രം നിർമിക്കുന്നത്.