ഭൂ​ഗോ​ള​ത്തി​ന്‍റെ സ്പ​ന്ദ​നം ക​ണ​ക്കി​ലാ​ണ്; സ്ഫ​ടി​കം 4കെ ​പ​തി​പ്പ്; ട്രെ​യി​ല​ർ

10:50 AM Feb 06, 2023 | Deepika.com

സ്ഫ​ടി​കം റീ​മാ​സ്റ്റ​ർ ചെ​യ്ത പു​തി​യ 4കെ ​പ​തി​പ്പി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ ആ​ടു​തോ​മ​യെ ഇ​നി 4കെ ​ക്വാ​ളി​റ്റി​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാം. ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് റി​ലീ​സ് ചെ​യ്യും.



റെ​യ്ബാ​ൻ ഗ്ലാ​സും വ​ച്ച് ആ​ടു​തോ​മ ഇ​റ​ങ്ങി​യ​പ്പോ​ൾ ല​ക്ഷ​ക​ണ​ക്കി​ന് പ്രേ​ക്ഷ​ക​രാ​ണ് ചി​ത്രം ഏ​റ്റെ​ടു​ത്ത​ത്. തു​ള​സി​യും ചാ​ക്കോ​മാ​ഷും പൊ​ന്ന​മ്മ​യു​മെ​ല്ലാം വീ​ണ്ടു​മെ​ത്തു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് സ്ഫ​ടി​കം ആ​രാ​ധ​ക​ർ.

ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ നി​ർ​മാ​ണ ചെ​ല​വു​മാ​യാ​ണ് സ്ഫ​ടി​കം 4 കെ ​പ​തി​പ്പ് എ​ത്തു​ന്ന​ത്. 28 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്ത 4കെ ​പ​തി​പ്പ് എ​ത്തു​ന്ന​ത്. 1995ലാ​ണ് ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പി​റ​ക്കു​ന്ന​ത്.