ബ്ല​ഡി സ്വീ​റ്റ്; വി​ജ​യ്-​ലോ​കേ​ഷ് ചി​ത്രം ലി​യോ; ടൈ​റ്റി​ൽ ടീ​സ​ർ

10:30 AM Feb 06, 2023 | Deepika.com

വി​ജ​യി​യെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റി​ലീ​സ് ചെ​യ്തു. ലി​യോ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വി​ക്രം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ലോ​കേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യി​യു​ടെ ലു​ക്കും പു​റ​ത്തി​റ​ക്കി.

ബ്ല​ഡി സ്വീ​റ്റ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ്‌‌​ലൈ​ൻ. ഒ​രു ചോ​ക്ലേ​റ്റ് ഷോ​പ്പ് ഉ​ട​മ​യാ​യി​ട്ടാ​ണ് വി​ജ​യി​യെ ടീ​സ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​നി​രു​ദ്ധി​ൻ​റെ സം​ഗീ​ത​വും ഒ​പ്പം ചേ​രു​ന്പോ​ൾ ഒ​രു മാ​സ് വ​ര​വാ​ണ് ലോ​കേ​ഷ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ർ​ജു​ൻ, പ്രി​യ ആ​ന​ന്ദ്, മി​ഷ്‌​കി​ൻ, ഗൗ​തം മേ​നോ​ൻ, മ​ൺ​സൂ​ർ അ​ലി ഖാ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മേ മ​ല​യാ​ള​ത്തി​ൽ നി​ന്ന് മാ​ത്യു തോ​മ​സും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മാ​ത്യു​വി​ന്‍റെ ആ​ദ്യ ത​മി​ഴ്ചി​ത്ര​മാ​ണ് ഇ​ത്.

മാ​സ്റ്റ​റി​ന് ശേ​ഷം വി​ജ​യി​യും ലോ​കേ​ഷും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ലി​യോ​യ്ക്കു​ണ്ട്. സെ​വ​ൻ സ്‌​ക്രീ​ൻ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​എ​സ്. ല​ളി​ത് കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.