മമ്മൂട്ടിയുടെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുമായി ക്രിസ്റ്റഫറിന്റെ പുതിയ ടീസർ എത്തി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ടാഗ്ലൈൻ ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ്.
ഉദയ കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റിംഗ്: മനോജ്.
2010 ൽ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.