ആ​ടു​തോ​മ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി ഏ​ഴി​മ​ല പൂ​ഞ്ചോ​ല 4കെ ​പ​തി​പ്പ്; വീ​ഡി​യോ

03:55 PM Feb 03, 2023 | Deepika.com

ഏ​ഴി​മ​ല പൂ​ഞ്ചോ​ല....​മാ​മ​ല​യ്ക്കു മ​ണി​മാ​ല..​സി​നി​മ ആ​സ്വാ​ദ​ക​രെ പി​ടി​ച്ചി​രു​ത്തി​യ സ്ഫ​ടി​കം എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ഗാ​നം ആ​രും മ​റ​ക്കാ​നി​ട​യി​ല്ല. ഇ​പ്പോ​ൾ റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്തി​റ​ങ്ങി​യ ഗാ​ന​മാ​ണ് ഇ​തി​നോ​ട​കം ആ​ടു​തോ​മ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കെ.​എ​സ്. ചി​ത്ര​യും മോ​ഹ​ൻ​ലാ​ലു​മാ​ണ് ഈ ​ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത്. സി​ൽ​ക് സ്മി​ത​യു​ടെ അ​തി​ഗം​ഭീ​ര പ്ര​ക​ട​ന​വും ഈ ​പാ​ട്ടി​ലു​ണ്ട്.



സ്ഫ​ടി​കം സി​നി​മ​യു​ടെ റീ ​മാ​സ്റ്റ​ർ ചെ​യ്ത പു​തി​യ പ​തി​പ്പ് ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ൽ നി​ർ​മാ​ണ ചെ​ല​വു​മാ​യാ​ണ് സ്ഫ​ടി​കം 4 കെ ​പ​തി​പ്പ് എ​ത്തു​ന്ന​ത്.

28 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് റീ​മാ​സ്റ്റ​റിം​ഗ് ചെ​യ്ത 4കെ ​പ​തി​പ്പ് എ​ത്തു​ന്ന​ത്. 1995ലാ​ണ് ഭ​ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പി​റ​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലും ഉ​ർ​വ​ശി‌​യും തി​ല​ക​നു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ​ത്.