മംമ്ത മോഹൻദാസും ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തും.
എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിയും മംമ്ത മോഹൻദാസുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും ജിത്തു ജോഷി എഡിറ്റിംഗും നിർവഹിക്കുന്നു.