മോഡേൺ ലുക്കിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന നടി ഹണി റോസിന്റെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ കൂടുതൽ സുന്ദരിയായി എത്തിയിരിക്കുന്ന ഹണിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷിക്കു ജെ. ആണ്.
ശ്രേഷ്ഠയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപെടുന്ന വ്യക്തി കൂടിയാണ് ഹണി റോസ്. നടിയുടെ വസ്ത്രധാരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുമുണ്ട്.
മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്ററാണ് മലയാളത്തിൽ പുറത്തിറങ്ങിയ ഹണി റോസിന്റെ ചിത്രം. ബാലയ്യ നായകനായ വീരസിംഹ റെഡ്ഡിയും പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു.
മോഡേൺ ലുക്കിൽ അതിസുന്ദരിയായി ഹണി റോസ്; വീഡിയോ
01:14 PM Feb 02, 2023 | Deepika.com