നടി നസ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ ആൺക്കുട്ടിക്കൊപ്പമുള്ള 2023ലെ ആദ്യ ചിത്രം എന്നാണ് നസ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ഇരുവരും ഇപ്പോൾ മൊറോക്കോയിൽ അവധി ആഘോത്തിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര് ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി.
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നസ്രിയ കൂടെയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. അന്റെ സുന്ദരനാകിനിയാണ് ഏറ്റവും ഒടുവില്‍ റിലീസായ നസ്രിയ ചിത്രം.
ഈ ചെറുക്കനൊപ്പമുള്ള ഈ വർഷത്തെ ആദ്യ ചിത്രം; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ
04:28 PM Feb 01, 2023 | Deepika.com