മർത്തമറിയം സമാജം ഏകദിന സമ്മേളനം 12ന്

06:38 PM Mar 09, 2017 | Deepika.com
ന്യൂഡൽഹി: ഡൽഹി ഭദ്രാസനം മർത്തമറിയം സമാജം ഏകദിന സമ്മേളനം മാർച്ച് 12ന് (ഞായർ) നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ഗാസിയാബാദ് സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിലാണ് പരിപാടികൾ. ഫാ. കുര്യൻ ദാനിയേൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്ലാസ് നയിക്കും. തുടർന്നു വനിതകളുടെ വിവിധ മത്സരങ്ങളും അരങ്ങേറും.

ഫാ. സജി യോഹന്നാൻ, ഫാ. ലെനി ചാക്കോ, ഫാ. തോമസ് ജോണ്‍, ബേബി തോമസ്, ലാലി കോശി എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോജി വഴുവാടി