നാനിയുടെ വില്ലനായി ഷൈൻ ടോം ചാക്കോ; ദസറ ടീസർ

11:23 AM Feb 01, 2023 | Deepika.com

നാനി നായകനാകുന്ന ദസറ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ റിലീസ് ചെയ്തു. വന്പൻ മേക്കോവറിലാണ് നാനി എത്തുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിൽ കാണിക്കുന്നത്.



കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നു. കുമാർ, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി മാർച്ച് 30 ന് ചിത്രം റിലീസ് ചെയ്യും.