പ്രാ​യം വെ​റും ന​ന്പ​റാ​ണെ​ന്ന് തെ​ളി​യി​ച്ച​തി​ന് ന​ന്ദി; അ​മ്മ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി മ​ഞ്ജു വാ​ര്യ​ർ

10:32 AM Feb 01, 2023 | Deepika.com

മോ​ഹി​നി​യാ​ട്ട​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​റു​ടെ അ​മ്മ ഗി​രി​ജ മാ​ധ​വ​ൻ. മ​ഞ്ജു ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ള​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. 67-ാം വ​യ​സി​ലാ​ണ് അ​മ്മ ഇ​ത് ചെ​യ്ത​തെ​ന്നും പ്രാ​യം വെ​റും അ​ക്കം മാ​ത്ര​മാ​ണെ​ന്നും മ​ഞ്ജു കു​റി​ച്ചു.

ജീ​വി​ത​ത്തി​ല്‍ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന എ​ന്തി​നും പ്രാ​യം വെ​റും ന​മ്പ​റാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ച​തി​നു ന​ന്ദി. 67ാം വ​യ​സ്സി​ലാ​ണ് അ​മ്മ ഇ​ത് ചെ​യ്ത​ത്. എ​ന്നെ​യും ചു​റ്റു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു സ്ത്രീ​ക​ളെ​യും അ​മ്മ പ്ര​ചോ​ദി​പ്പി​ച്ചു. ഞാ​ന്‍ അ​മ്മ​യെ ഒ​രു​പാ​ട് സ്‌​നേ​ഹി​ക്കു​ന്നു. അ​മ്മ​യെ​ക്കു​റി​ച്ചോ​ർ​ത്ത് ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു. മ​ഞ്ജു വാ​ര്യ​ർ കു​റി​ച്ചു.



നി​ര​വ​ധി പേ​രാ​ണ് മ​ഞ്ജു​വി​ന്‍റെ അ​മ്മ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി​യ​ത്. അ​ടു​ത്തി​ടെ ക​ഥ​ക​ളി​യി​ലും ഗി​രി​ജ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.