വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും മാത്യു തോമസ് അഭിനയിക്കും. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ബോളിവുഡിൽ നിന്നും സഞ്ജയ് ദത്തും തമിഴ് ആക്ഷൻ ഹീറോ അര്ജുന്, സംവിധായകരായ ഗൗതം മേനോന്, മിഷ്കിന്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മന്‍സൂര്‍ അലിഖാന്, പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ദളപതി 67 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഗ്യാംഗ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കാഷ്മീരാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായിരിക്കും ഇത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്.
വന്പൻ താരനിരയുമായി ദളപതി 67; മാത്യു തോമസ് പ്രധാന വേഷത്തിൽ
09:39 AM Feb 01, 2023 | Deepika.com