പഠാൻ സിനിമയുടെ വൻ വിജയത്തിൽ ആരാധകർക്ക് നന്ദി പറയാൻ മന്നത്ത് ബംഗ്ലാവിന്റെ മട്ടുപ്പാവിൽ കയറി ഷാരുഖ് ഖാൻ. നാലു വർഷത്തിന് ശേഷം പുറത്തിറങ്ങിയ തന്റെ ചിത്രത്തെ സ്വീകരിച്ച ആരാധകരോട് നന്ദി പറയാനാണ് ഷാരുഖ് എത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് അദ്ദേഹം തന്റെ വീടിന്റെ മുകളിൽ ആരാധകരെ അഭിവാദ്യം ചെയ്യാനായി എത്തിയത്. ഒപ്പം പഠാനിലെ ജൂമേ ജോ പഠാൻ എന്ന ഗാനത്തിന് ചുവടുകൾ വയ്ക്കാനും അദ്ദേഹം മറന്നില്ല.
വിശേഷദിവസങ്ങളിലാണ് സാധാരണ ഷാരുഖ് ഖാൻ ആരാധകരെ കാണാൻ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് സർപ്രൈസ് ആയി മന്നത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരും അത് ആഘോഷമാക്കി.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ ചിത്രത്തിൽ ദീപിക പദുക്കോണാണ് നായിക. ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പഠാൻ വിജയം ആഘോഷിച്ച് മന്നത്ത് ബംഗ്ലാവിന് മുന്നിൽ ഷാരുഖ് ഖാൻ; വീഡിയോ
03:20 PM Jan 30, 2023 | Deepika.com