നമിത പ്രമോദ് നായികയാകുന്ന അൽ മല്ലു എന്ന സിനിമയിലെ പാട്ട് പുറത്തുവിട്ടു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ്.
ബോബൻ സാമുവൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദുബായ്, അബുദാബി എന്നീ സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.
മിയ, ഷീലു ഏബ്രഹാം, ധർമജൻ, മിഥുൻ രമേശ്, മാധുരി, സിനിൽ സൈന്നുദ്ദീൻ, വരദ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജനുവരി 17ന് ചിത്രം തീയറ്ററുകളിലെത്തും.
മേടമാസ....;അൽ മല്ലുവിലെ മനോഹര ഗാനം
03:08 PM Jan 15, 2020 | Deepika.com