ജൂബിലി ആഘോഷിച്ചു

05:27 PM Mar 03, 2017 | Deepika.com
ന്യൂഡൽഹി: പ്രതീക്ഷ മേജർ സെമിനാരിയുടെ റൂബി ജൂബിലിയും വിനയ് ഗുരുകുൽ മൈനർ സെമിനാരിയുടെ രജത ജൂബിലിയും സംയുക്തമായി ആഘോഷിച്ചു.

മാർച്ച് രണ്ടിന് ഡൽഹി അതിരൂപത ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾ ആർച്ച് ബിഷപ് ഡോ. അനിൽ ജെ.ടി. കുട്ടോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജലന്തർ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ, ബ്രദർ മെൽബിൻ‌ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്