ജെയിംസും സുന്ദരവുമായി മമ്മൂട്ടി എന്ന അതുല്യകലാകാരൻ പകർന്നാടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ കാഴ്ചകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സുന്ദരം എന്ന കഥാപാത്രമായിരിക്കുന്ന മമ്മൂട്ടിയുടെ രംഗമാണ് ഷൂട്ട് ചെയ്യുന്നത്.
മമ്മൂട്ടിയുടെ ഒരേയൊരു ക്ലോസ് അപ് ഷോട്ടിനായുള്ള ശ്രമമാണ് ആ രംഗത്തിൽ നടക്കുന്നത്. അതു ചിത്രീകരിക്കുന്ന വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ലോംഗ്, മിഡ് ഷോട്ടുകള്‍ നിറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഒരേയൊരു ക്ലോസപ്പ് ഷോട്ട് ഇതു മാത്രമാണ്.
എത്ര ടേക്കുകൾ പോയാലും ചിത്രത്തിന്റെ പെർഫെക്ഷൻ ഗംഭീരമാക്കാൻ ഇരുവർക്കും ഒരു മടിയുമില്ലെന്നതാണ് ശ്രദ്ധേയം. തനിക്ക് വേണ്ടത് എന്താണെന്ന് കൃത്യമായി ആവശ്യപ്പെടുന്ന ലിജോയെയും അത് സംവിധായകന് ആഗ്രഹിച്ചതിനും ഒരുപടി മുകളില്‍ നല്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം.
ജനുവരി 19ന് തിയറ്ററിൽ റിലീസായ ചിത്രം വൻ വിജയമാണ് നേടിയത്. ബോക്സ് ഓഫീസ് കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.