നന്ദമൂരി ബാലകൃഷ്ണയുടെ ഭാഗ്യനായികായി തിളങ്ങാൻ ഹണിറോസ്. ഇരുവരും ഒന്നിച്ചഭിനയിച്ച വീരസിംഹറെഡ്ഡി തെലുങ്കിൽ വൻ വിജയമാണ് നേടിയത്. ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലും ഹണിറോസാണ് നായിക.
ചിത്രത്തിന്റെ വിജയാഘോഷവേളയിൽ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകർക്കിടയിൽ വൈറലായി.അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
വീരസിംഹ റെഡ്ഡിയുടെ വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു ഏവരുടെയും ശ്രദ്ധകേന്ദ്രം. ഹണി റോസ് അഭിനയിച്ച മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് വീരസിംഹ റെഡ്ഡി. ചിത്രത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചത്.
ബാലയ്യക്കൊപ്പം അടുത്ത ചിത്രത്തിലും ഒന്നിക്കാൻ ഹണിറോസ്; നടിക്കൊപ്പം വിജയം ആഘോഷിച്ച് താരം
11:46 AM Jan 24, 2023 | Deepika.com