"വ​ലു​ത​യാ​പ്പോ​ൾ തു​ണി ​ഇ​ഷ്ട​മി​ല്ലാ​താ​യി'; വി​മ​ർ​ശി​ച്ച​യാ​ൾ​ക്ക് ത​ക്ക മ​റു​പ​ടി​ ന​ൽ​കി അ​ഹാ​ന

11:08 AM Jan 24, 2023 | Deepika.com

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് ത​ക്ക മ​റു​പ​ടി ന​ൽ​കി ന​ടി അ​ഹാ​ന കൃ​ഷ്ണ. അ​ഹാ​ന പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് താ​ഴെ​യാ​ണ് മോ​ശം ക​മ​ന്‍റു​മാ​യി ഒ​രു യൂ​സ​ർ എ​ത്തി​യ​ത്.

അ​ഹാ​ന​യും സു​ഹൃ​ത്തും ഒ​രേ രീ​തി​യി​ൽ കു​ട്ടി​ക്കാ​ല​ത്തി​രു​ന്ന ചി​ത്ര​വും ഇ​പ്പോ​ഴ​ത്തെ ചി​ത്ര​വും കൂ​ടി​യാ​ണ് പ​ങ്കു​വ​ച്ച​ത്. ഇ​തി​ന് താ​ഴെ​യാ​ണ് വ​ലു​താ​യ​പ്പോ​ള്‍ തു​ണി ഇ​ഷ്ടം ഇ​ല്ലാ​താ​യി എ​ന്ന ക​മ​ന്‍റി​ട്ട​ത്.



ഉ​ട​ൻ ത​ന്നെ മ​റു​പ​ടി​യു​മാ​യി അ​ഹാ​ന എ​ത്തി. അ​ല്ല, നാ​ട്ടു​കാ​ര്‍ എ​ന്തു പ​റ​യും എ​ന്ന​ത് മൈ​ൻ​ഡ് ചെ​യ്യാ​ണ്ടാ​യി വ​ലു​താ​യ​പ്പോ​ള്‍’’ എ​ന്നാ​യി​രു​ന്നു അ​ഹാ​ന മ​റു​പ​ടി കൊ​ടു​ത്ത​ത്. പി​ന്നാ​ലെ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.



ചി​ത്ര​ത്തി​ന് ല​ഭി​ച്ച ക​മ​ന്‍റും അ​തി​ന് താ​ന്‍ ന​ല്‍​കി​യ മ​റു​പ​ടി​യും ന​ടി ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തൊ​രു ഫേ​ക്ക് അ​ക്കൗ​ണ്ടാ​ണ്. ഫ്രീ​തി​ങ്ക​ര്‍ എ​ന്നാ​ണ് അ​ക്കൗ​ണ്ടി​ന്‍റെ പേ​ര്. ഇ​തു​പോ​ലെ​യു​ള്ള ഫ്രീ​തി​ങ്ക​ര്‍​മാ​രെ ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും അ​ഹാ​ന പ​രി​ഹാ​സ​രൂ​പേ​ണ പ​റ​യു​ന്നു​ണ്ട്. ഗോ​വ​യി​ല്‍ സു​ഹൃ​ത്ത് റി​യ​ക്കൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് അ​ഹാ​ന.