രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന തു ജൂത്തി മേം മക്കർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്റിക് എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അൻഷുൾ ശർമ–രാഹുൽ മോഡി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലവ് രഞ്ജന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം പ്രീതം. മാർച്ച് എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. ലവ് രഞ്ജനും അങ്കൂർ ഗാർഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സന്താന കൃഷ്ണൻ രവിചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്നു. ചിത്രം അഖിവ് അലിയും ചേതൻ സോലങ്കി എന്നിവരാണ് ചിത്രസംയോജനം നിർവഹിക്കുക.