സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ കുറിപ്പുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. താൻ ആരുടെയും അടിമയല്ലെന്നും കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൻസ് വ്യക്തമാക്കുന്നു. താൻ വീണപ്പോൾ പലരുടെയും മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു.
നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്...അത് നിങ്ങൾക്ക് നല്ലതാണ്. എനിക്കല്ല.
അതുകൊണ്ട് സമൂഹമാധ്യമങ്ങളിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല, അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല.
നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം. അതിനപ്പുറം എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. അങ്ങനെ ചെയ്താൽ ഞാൻ സമൂഹമാധ്യമങ്ങളിൽ നിന്നും പിൻവലിയും.
ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും ഞാനുമായി ചേർന്നു നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ പലരുടെയും മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല.
ആരും മനഃപൂർവം വീഴുന്നില്ല. അത് പ്രകൃതിയാൽ സംഭവിക്കുന്നു. അതിനാൽ അതേ പ്രകൃതി എന്നെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു. അൽഫോൻസ് പുത്രൻ കുറിച്ചു.
ഞാൻ നിങ്ങളുടെ അടിയമല്ല, അപമാനിക്കാനുള്ള അവകാശവുമില്ല; വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം
01:24 PM Jan 23, 2023 | Deepika.com